Latest News

യൂസുഫ് കോഴിക്കോടന്‍ കലാപാരമ്പര്യത്തെ വരയിലാവാഹിച്ച ചിത്രകാരന്‍

കോഴിക്കോട്: വിടപറഞ്ഞത് കോഴിക്കോടിന്റെ സംഗീത പാരമ്പര്യത്തെ വരയിലാവാഹിച്ച ചിത്രകാരന്‍. യൂസുഫ് ചിത്രാലയയുടെ വരകളില്‍ തുടിച്ചുനിന്നത് നഗരത്തിന്റെ കലാപാരമ്പര്യമായിരുന്നു. കോഴിക്കോട്ടെ പഴയകാല വാച്ച് റിപ്പയറായിരുന്ന ഹുസയ്‌ന്റെ മകനായ യൂസുഫിന്റെ ചിത്രങ്ങളില്‍ സൗഹൃദത്തിന്റെ കാഴ്ചകള്‍ തെളിഞ്ഞുനിന്നിരുന്നു.

കോഴിക്കോടന്‍ സംഗീതത്തിന്റെ പഴയകാല രാത്രിസദസ്സിനെ തനിമ ചോരാതെ വരഞ്ഞിട്ടതായിരുന്നു 'പാതിരാപ്പാട്ട്' എന്ന ചിത്രം. ഗസല്‍ ഗായകന്‍ എം എസ് ബാബുരാജ് കുറ്റിച്ചിറയിലും മറ്റും നടത്തിയിരുന്ന പാതിരാപ്പാട്ട് ഈ ചിത്രത്തിലൂടെ അനുഭൂതിയായാണു കലാസ്‌നേഹികളുടെ മനസ്സില്‍ പതിഞ്ഞത്. വിപണനകലയിലെ അടിസ്ഥാനസ്വഭാവം ആവശ്യക്കാരനെ തൃപ്തിപ്പെടുത്തലാണെന്ന ഉറച്ച വിശ്വാസത്തില്‍ കലാസപര്യയിലേര്‍പ്പെട്ട ചിത്രകാരന്റെ നഷ്ടമാണ് യൂസുഫ് ചിത്രാലയയുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത്. 

പരസ്യകലയ്ക്കു പുതിയ മാനംരചിച്ച വാസു പ്രദീപ്, യൂസുഫ് ചിത്രാലയ, രചനാ രാമദാസ് എന്നിവര്‍ കാലഘട്ടങ്ങളെ അടയാളപ്പെ ടുത്തിയിരുന്നു. യൂസുഫിനെ അവസാനം കാണുന്നത് കഴിഞ്ഞ ഫെബ്രുവരിയില്‍ ആര്‍ട്ട് ഗാലറിയില്‍ വച്ചായിരുന്നു. അന്ന് യൂസുഫിന്റെ ചിത്രപ്രദര്‍ശനത്തിന്റെ സമാപനമായിരുന്നു. അദ്ദേഹം വിചാരിച്ച മട്ടില്‍ ചിത്രങ്ങളുടെ വിപണനം നടന്നിരുന്നില്ല. അതിന്റെ പ്രയാസം മുഖത്തുണ്ടായിരുന്നു. കോഴിക്കോട് പോലുള്ള നഗരത്തില്‍ യൂസുഫിനെപ്പോലുള്ള ഒരു ചിത്രകാരന്റെ ചിത്രങ്ങള്‍ വിറ്റുപോയില്ല എന്നത് ഖേദകരമാണ്.

പ്രമുഖ പത്രസ്ഥാപനങ്ങള്‍ക്കായി പരസ്യങ്ങള്‍ക്കാവശ്യമായ ലേഔട്ട് വര്‍ക്കും ചെയ്തിരുന്നു. ഇയ്യക്കട്ട ഉരുക്കി ഷീറ്റാക്കി ആ ഷീറ്റ് മരക്കട്ടയില്‍ പതിച്ച് ഷീറ്റില്‍ പരസ്യവാചകങ്ങളും ചിത്രങ്ങളും ഒരു ചെറിയ ആണിയുടെ രൂപത്തിലുള്ള ഉപകരണം കൊണ്ട് കാര്‍വിങ് ചെയ്തുവേണം അന്ന് പരസ്യങ്ങള്‍ തയ്യാറാക്കാന്‍. ഒയാസിസ് കോംപൗണ്ടിലെ ചിത്രാലയ എന്ന സ്ഥാപനത്തിനു മുന്നില്‍ നഗരത്തിലെ പ്രശസ്ത കച്ചവടസ്ഥാപനങ്ങളുടെ പ്രതിനിധികളും പത്രങ്ങളിലെ പരസ്യവിഭാഗം തലവന്‍മാരും യൂസുഫിന്റെ സേവനത്തിനായി കാത്തുകിടന്ന കാലമുണ്ടായിരുന്നു.

യൂസുഫ് ജന്മംകൊണ്ട് കോട്ടപ്പറമ്പുകാരനാണ്. മീഞ്ചന്ത ബൈപാസില്‍ അദ്ദേഹം അന്ന് താമസിച്ചിരുന്നത് തറവാട് എന്ന് പേരുള്ള വീട്ടിലായിരുന്നു. നഗരത്തിലെ പൊളിച്ചുമാറ്റപ്പെട്ട പല തറവാടുകളിലെയും തൂണും തുരുമ്പും സംഘടിപ്പിച്ച് ഒരു അസ്സല്‍ തറവാടു തന്നെ പണിയുകയായിരുന്നു. അത് അതുവഴി കടന്നുപോവുന്നവര്‍ക്ക് ഒരു കാഴ്ചയായിരുന്നു. പിന്നീട് ആ വീട് നഷ്ടപ്പെട്ട് കുടുംബവുമായി അകന്ന് അരീക്കാട് ഭാഗത്തേക്കു താമസം മാറി. 

കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളിനു മുന്‍വശത്ത് ചിത്രാലയ എന്ന പേരില്‍ തന്നെ സ്വന്തം ചിത്രങ്ങളുടെ ആര്‍ട്ട് ഗാലറി തുടങ്ങി. അവിടെയും തന്റെ സ്വന്തം ശൈലിയിലുള്ള ചിത്രങ്ങള്‍ക്കല്ലായിരുന്നു ഇടം.

പ്രമുഖ ചിത്രകാരന്‍ യൂസുഫ് ചിത്രാലയ അന്തരിച്ചു

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.