Latest News

മോഹന്‍ലാലിന് തായ്‌ക്കോണ്‍ഡോ ബ്ലാക്ക്‌ബെല്‍റ്റ്

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന് ഓണററി ബ്ലാക്ക്‌ബെല്‍റ്റ് ഓഫ് തായ്‌ക്കോണ്‍ഡോ നല്‍കുമെന്ന് തയ്‌ക്കോണ്‍ഡോ അസോസിയേഷന്‍ ഓഫ് കേരളയുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരം കോ-ബാങ്ക് ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊറിയന്‍ സ്‌പോര്‍ട്‌സ് എംബസി ജനറല്‍ മാനേജര്‍ ലീ ജിയോങ്ഹി പുരസ്‌കാരം സമ്മാനിക്കും.

ഇന്ത്യയിലെ കൊറിയന്‍ സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ കിം കും പ്യോങ് പുരസ്‌കാരപ്രഖ്യാപനം നടത്തും. കെ. മുരളീധരന്‍ എം.എല്‍. എ., അസോസിയേഷന്റെ മുഖ്യരക്ഷാധികാരി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാം തുടങ്ങിയവര്‍ സംസാരിക്കും.

ഈ അംഗീകാരം ലഭിക്കുന്നതോടെ അസോസിയേഷന്റെ ഓണററി അംബാസഡറായി മോഹന്‍ലാല്‍ ചുമതലയേല്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി, ഷൈന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.