തൃശൂര്‍: ഷാര്‍ജയിലെ മട്ടുപ്പാവില്‍ ഏറ്റവും നീളം കൂടിയ വെണ്ടയ്ക്ക ഉത്പാദിപ്പിച്ചു ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംനേടിയ ഗുരുവായൂരുകാരനെ തോല്പിച്ച് ഇതാ കൊടുങ്ങല്ലൂരില്‍ ലോകത്തെ ഏറ്റവും വലിയ വെണ്ടയ്ക്ക!
കൊടുങ്ങല്ലൂര്‍ ലോകമല്ലേശ്വരത്തു താമസിക്കുന്ന റിട്ട. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കെ.ഗോപാലകൃഷ്ണനാണു വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിച്ച വെണ്ടയ്ക്കയിലും നീളംകൂടിയ വെണ്ടയ്ക്ക ഉത്പാദിപ്പിച്ചു റിക്കാര്‍ഡ് തിരുത്താന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ആനക്കൊമ്പന്‍ വെണ്ടയ്ക്ക എന്നു പേരിട്ടിരിക്കുന്ന ഈ വെണ്ടയ്ക്കയ്ക്ക് 22.5 ഇഞ്ച് നീളമുണ്ട്.

ഷാര്‍ജയിലെ മട്ടുപ്പാവില്‍ ഗുരുവായൂരുകാരനായ സുധീഷ്‌കുമാറിനു റിക്കാര്‍ഡ് നേടിക്കൊടുത്ത വെണ്ടയ്ക്കയുടെ നീളം 16.5 ഇഞ്ചാണ്. സിംഗപ്പൂര്‍ സ്വദേശിയുടെ 13.5 ഇഞ്ച് നീളമുള്ള വെണ്ടയ്ക്കയുടെ റിക്കാര്‍ഡ് തിരുത്തിയാണു സുധീഷ്‌കുമാര്‍ റിക്കാര്‍ഡ് സ്വന്തമാക്കിയത്. ഇതിനെയെല്ലാം മറികടക്കുന്നതാണു കൊടുങ്ങല്ലൂരിലെ ആനക്കൊമ്പന്‍.
വീടിന്റെ മട്ടുപ്പാവില്‍ ചട്ടിയിലാണ് ഈ ആനവെണ്ടയ്ക്ക ഉത്പാദിപ്പിച്ചിരിക്കുന്നത്. ആകെ 20 സെന്റ് സ്ഥലമുള്ള ഗോപാലകൃഷ്ണന്‍ റിട്ടയര്‍മെന്റിനു ശേഷമാണു കൃഷിയിലേക്കു തിരിഞ്ഞത്.
ഗുരുവായൂരുകാരന്‍ റിക്കാര്‍ഡ് നേടിയതില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് അതിലും നീളമുള്ള വെണ്ടയ്ക്ക ഉത്പാദിപ്പിച്ചു റിക്കാര്‍ഡ് നേടണമെന്നു തീരുമാനമെടുത്തത്. ജൂണിലാണു ഗുരുവായൂരുകാരന്റെ വെണ്ടയ്ക്ക റിക്കാര്‍ഡ് നേടിയ വിവരം പുറത്തുവന്നത്. ഇതിനുശേഷം രണ്ട് മാസത്തിനുള്ളില്‍ നടത്തിയ പരിശ്രമംകൊണ്ടാണു ഗോപാലകൃഷ്ണന്‍ ഈ റിക്കാര്‍ഡ് മറികടന്നിരിക്കുന്നത്.
തന്റെ വീട്ടില്‍ ഉത്പാദിപ്പിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ വെണ്ടയ്ക്ക കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിച്ചു ലിംക ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടുന്നതിനായി ശ്രമം ആരംഭിച്ചുകഴിഞ്ഞു. ഇനിയും പരിശ്രമിച്ചാല്‍ 30 ഇഞ്ചുവരെ നീളമുള്ള വെണ്ടയ്ക്ക ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഈ 68കാരന്‍.
അപൂര്‍വയിനം സസ്യങ്ങളും പച്ചക്കറിവിത്തുകളും നടീല്‍ വസ്തുക്കളും വളര്‍ത്തുകയും വിതരണം ചെയ്യുകയുമൊക്കെയാണ് ഇപ്പോഴത്തെ ഗോപാലകൃഷ്ണന്റെ പ്രധാന ജോലി. ജൈവകൃഷിയെക്കുറിച്ചും നാടന്‍ പശുവളര്‍ത്തല്‍, എമു, ടര്‍ക്കി പക്ഷികളെക്കുറിച്ചും ചെടികളില്‍ ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയെക്കുറിച്ചു ക്ലാസുകളെടുക്കാനും പോകാറുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Trissur, K. Gopalakrishnan, World R

No comments:
Post a Comment