Latest News

ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായർ വിവാഹിതനാകുന്നു; വധു സനായ

ചെങ്ങന്നൂർ: ഇന്ത്യൻ ക്രിക്കറ്റ് താരമായ മലയാളി കരുൺ നായർ വിവാഹിതനാകുന്നു. ബെംഗളൂരു സ്വദേശിനി സനായയാണു വധു. കഴിഞ്ഞ ദിവസം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മോതിരം മാറ്റൽ ചടങ്ങ് നടന്നു.[www.malabarflash.com]

കരുണിന്റെ അച്ഛൻ എം.ഡി.കെ.നായർ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായർ ചെങ്ങന്നൂർ സ്വദേശിനിയുമാണ്.

ബെംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീൻ തങ്കരിവാലയുടെയും മകളാണു സനായ. അടുത്ത വർഷം ജനുവരി 16നു കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനിൽ വിവാഹം നടക്കും. 

വലംകയ്യൻ ബാറ്റ്സ്മാനായ കരുൺ ഇന്ത്യയ്ക്കു വേണ്ടി ആറു ടെസ്റ്റുകൾ കളിച്ചു. ഒരു ട്രിപ്പിൾ സെഞ്ചുറി (303*) ഉൾപ്പെടെ 374 റൺസാണ് ഇതുവരെ നേടിയത്.

സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുൺ നായർ പുറത്തുവിട്ടു. ആരെക്കാളും നീയാണ് എന്റെ ലോകം പ്രകാശമയമാക്കിയതെന്നായിരുന്നു കരുൺ‌ ചിത്രത്തിനു നൽകിയ തലക്കെട്ട്. 

വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 29നും കരുണ്‍ സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.