കണ്ണൂര്: തിരക്കിട്ട ജീവിതയാത്രയ്ക്കിടയിൽ നെട്ടോട്ടം ഓടുന്നവർക്ക് മാതൃകയാക്കാം ഈ മദ്രസാ അധ്യാപകനെ. കുടുംബത്തോടൊപ്പമുള്ള വാഹനയാത്രയ്ക്കിടെ ശരീരത്തിൽ മുറിവേറ്റ് നരക യാതന അനുഭവിച്ചു കൊണ്ടിരുന്ന ഒരു തെരുവു നായക്ക് പുതുജീവൻ നൽകിയതിലൂടെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയിരിക്കുകയാണ് ഉരുവച്ചാൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബും മദ്രസ അധ്യാപകനുമായ കൈതേരി കപ്പണയിലെ ഹാരിസ് ജമാലി.[www.malabarflash.com]
കുടുംബത്തോടൊപ്പം വാഹനം ഓടിച്ചു പോകുന്നതിനിടെയായിരുന്നു നിർമലഗിരിയിൽ റോഡരികിൽ ദേഹത്ത് കേബിൾ കുടുങ്ങി മുറിവേറ്റ നിലയിൽ ഒരു നായ നിൽക്കുന്നതായി കണ്ടത്. കേബിൾ കുടുങ്ങിയതു കാരണം വലതു കൈയുടെ മാംസം അഴുകുകയും എല്ല് പുറത്തു കാണുന്ന രീതിയിലുമായിരുന്നു.
വാഹനത്തിൽ നിന്നും ഇറങ്ങിയ ഹാരിസ് ജമാലി ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ നായയുടെ ദേഹത്ത് നിന്നും കുരുക്കഴിച്ചു.ഇതിനിടെ ചില ഓട്ടോ ഡ്രൈവറും ഇതിലൂടെ വരികയായിരുന്ന ഹാരിസ് ജമാലിയുടെ സഹപാഠിയായിരുന്ന സ്ത്രീയും ഇദ്ദേഹത്തിന് സഹായിയായി.
സ്ത്രീ ടൗണിൽ പോയി വാങ്ങിയ മരുന്നും തുണിയും മുറിവിൽ വെച്ചു കെട്ടി നായയെ വിട്ടയക്കുകയായിരുന്നു. താൻ നടത്തിയ കാരുണ്യ പ്രവൃത്തിയെ കുറിച്ച് ഹാരിസ് ജമാലി പറയുന്നതിങ്ങിനെ: "പലരും മാറ്റിനിർത്തുന്ന ജീവിയായിട്ടു പോലും അതിന്റെ വേദന ഞാൻ ഉൾകൊണ്ടു. വ്രണിതമായ ജീവിയുടെ വേദന എത്രമാത്രം കഠിനമാണെന്ന് എനിക്ക് ബോധ്യമായി. ഒരു ജീവിയേയും പ്രയാസപ്പെടുത്തരുത്, ഓരോ ജീവനും വിലയുണ്ട്'.
അഞ്ചു ദിവസം മുമ്പായിരുന്നു സംഭവമെങ്കിലും ഹാരിസ് ജമാലി നായയെ രക്ഷപ്പെടുത്തുന്ന ദൃശ്യം ചിലർ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെയാണ് സംഭവം വൈറലായത്.
വേനൽക്കാലത്ത് ദാഹിച്ച് വലയുന്നവർക്ക് സൗജന്യമായി സംഭാരം വിതരണം ചെയ്തും ഇദ്ദേഹം നേരത്തെ ശ്രദ്ധേയനായിരുന്നു. കേരള എമർജൻസി ടീം അംഗമായ ഇദ്ദേഹം ദുരിതാശ്വാസം, രക്തദാനം, സാന്ത്വന പരിചരണം തുടങ്ങിയ രംഗങ്ങളിലും സജീവ സാന്നിധ്യമാണ്. കേരള എമർജൻസി ടീമിനൊപ്പം കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഹാരിസ് ജമാലി ഈ പ്രളയകാലത്തും അത്തരം തിരക്കുകളിലാണ്.

No comments:
Post a Comment