തിങ്കളാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകരായ അജേഷ് (20), നിധിന്‍ (20), അഖിലേഷ് എന്ന അഖിലു (25) എന്നിവരുടെ റിമാന്‍ഡ് കാലാവധിയാണ് ജില്ലാ സെഷന്‍സ് കോടതി നീട്ടിയത്.
പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ തന്നെയാണ് ഉള്ളത്.
ഐപിസി 449 (അനധികൃതമായി അതിക്രമിച്ചു കയറല്‍), ഐപിസി 302(കൊലപാതകം), ഐപിസി 293 (ആരാധനാലയം മലിനമാക്കല്‍), 201 (തെളിവുകള്‍ നശിപ്പിക്കല്‍) 153എ (വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്.
വിചാരണ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് കരുതുന്നത്. മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി ജുമാ മസ്ദിജില്‍ വച്ചാണ് റിയാസ് മുസ്‌ല്യാരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കഴുത്തറുത്ത് കൊല്ലുന്നത്. മാര്‍ച്ച് 23ന് അറസ്റ്റ് ചെയ്ത പ്രതികളെ 24ന് റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment