കണ്ണൂര്‍ [www.malabarflash.com]: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വേദപാഠ അധ്യാപകനടക്കം നാലുപേരെ പൊലീസ് അറസ്റ്റു ചെയ്‌തു. ഉളിക്കല്‍, വട്ടാന്‍ത്തോട്ടെ വേദപാഠം അധ്യാപകനും ടൈല്‍സ് ജോലിക്കാരനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ കള്ളിക്കാട് ബിനോയ് (40) പയ്യാവൂര്‍, കാഞ്ഞിരക്കൊല്ലി സ്വദേശിയും കണ്ണൂര്‍, ചാലയില്‍ പത്രഏജന്റുമായ കിഴക്കേടത്ത് ജോസ്‌കുട്ടി(28), കാഞ്ഞിരക്കൊല്ലിയിലെ മലഞ്ചരക്ക് വ്യാപാരി അഷ്‌റഫ്(32), മേനച്ചേരി ഷിന്റോ(30) എന്നിവരെയാണ് പയ്യാവൂര്‍ എസ്.ഐ. ശിവന്‍ അറസ്റ്റുചെയ്‌തത്. സംഭവത്തെ കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ“ പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജോസ് കുട്ടിയാണ് ആദ്യം പീഡിപ്പിച്ചത്. ഭീതികാരണം പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ ജോസ്‌കുട്ടി ഇക്കാര്യം സുഹൃത്തും വേദപാഠ അധ്യാപകനും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ബിനോയിയോട് പറഞ്ഞു. പെണ്‍കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നതിനിടെ സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിക്ക് മേക്കപ്പിനു എത്തിയ ബിനോയ് കുട്ടിയെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു. ഭീഷണി ഉണ്ടായതിനാല്‍ സംഭവം പുറത്തു പറഞ്ഞില്ല. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി പഠനത്തില്‍ പിന്നോക്കം പോയി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോണ്‍വെന്റിലെ ജീവനക്കാരിയായ മാതാവ് സിസ്റ്റര്‍മാരെ അറിയിച്ചു. അവര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന സംഭവം പുറത്തു പറഞ്ഞത്. അഷ്‌റഫും ഷിന്റോയുമാണ് ഏറ്റവും ഒടുവില്‍ പീഡിപ്പിച്ചതെന്നും പറഞ്ഞു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയതും പ്രതികളെ അറസ്റ്റു ചെയ്‌തതും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment