അമ്പലപ്പുഴ: ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ നിന്നും വാങ്ങിയ പുഴുങ്ങിയ മുട്ടയ്ക്കുള്ളില്‍ കോഴിക്കുഞ്ഞ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ഹോട്ടലില്‍ നിന്നും വാങ്ങിയ മുട്ടയ്ക്കുള്ളിലാണ് വെന്ത കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയുടെ കൂട്ടിരുപ്പുക്കാരന് വാങ്ങിയതാണ് പുഴുങ്ങിയ മുട്ട. മുട്ടക്കറിയുമായി ആശുപത്രിലെത്തി കഴിക്കാന്‍ തുടങ്ങിയപ്പോഴാണ് പുറത്തേയ്ക്ക് ചുണ്ട് തള്ളിയ നിലയില്‍ കോഴിക്കുഞ്ഞിനെ കണ്ടത്.
എന്നാല്‍ ഇത് കാര്യമാക്കാതെ ഇരുവരും ഭക്ഷണം കഴിച്ചു. തുടര്‍ന്ന് രോഗി ഛര്‍ദ്ദിച്ചു. പിന്നീട് വാര്ഡിലുണ്ടായിരുന്നവരെയെല്ലാം ഇത് കാണിക്കുകയും ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. അവധിയായിരുന്നതിനാല്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അന്വേഷണത്തിന് എത്തിയില്ല. രോഗി വൈകുന്നേരം ആശുപത്രി വിട്ടു. ഇവര്‍ക്ക് പരാതി ഇല്ലാത്തതിനാല്‍ ഹോട്ടലില്‍ പരിശോധന നടത്തിയതുമില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment