കാസര്‍കോട്: കപ്പല്‍ ജീവനക്കാരനായ യുവാവിനെ പട്ടാപ്പകല്‍ ടൗണില്‍ നിന്ന് തട്ടികൊണ്ടുപോയ മൂന്നംഗസംഘത്തെ നിമിഷങ്ങള്‍ക്കകം പോലീസ് അറസ്റ്റുചെയ്തു. അടുക്കത്ത് ബയല്‍ സ്വദേശികളായ ജംഷീര്‍ (25), സാക്കിര്‍ (22), ശംസുദ്ദീന്‍ (32) എന്നിവരെയാണ് ടൗണ്‍ എസ്.ഐ. ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നര മണിയോടെ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കടുത്ത് റോഡരികില്‍ പരിചിതരായ രണ്ട് സ്ത്രീകളുമായി സംസാരിച്ചുകൊണ്ടിരിക്കേ കപ്പല്‍ ജീവനക്കാരനായ കുമ്പള ഷിറിയയിലെ അബ്ദുല്‍ ഷക്കീറിനെ (25) കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. കെ.എല്‍. 14 എം. 6226 നമ്പര്‍ സ്വിഫ്റ്റ് കാറിലെത്തിയ പ്രതികള്‍ സക്കീറിനെ പിടിച്ചുവലിച്ച് കാറില്‍ കയറ്റുകയായിരുന്നു.
സ്ത്രീകള്‍ സംഭവം ഉടന്‍ ടൗണ്‍ സി.ഐ. സി.കെ. സുനില്‍ കുമാറിനെ അറിയിക്കുകയും സി.ഐ. അടിയന്തിര നടപടി സ്വീകരിക്കാന്‍ എസ്.ഐ. ഉത്തംദാസിനോട് നിര്‍ദേശിക്കുകയുമായിരുന്നു. പോലീസ് സംഘം കാറിനെ പിന്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ അടുക്കത്ത് ബയലിലെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടത് കണ്ടു.
പ്രതികളും തട്ടിക്കൊണ്ടുപോയ അബ്ദുല്‍ ഷക്കീറും അതിനകത്തുണ്ടായിരുന്നു. പ്രതികളെ അവിടെവെച്ചുതന്നെ കൈയ്യോടെ അറസ്റ്റുചെയ്യുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീകളോട് സംസാരിച്ചതിലുള്ള വൈരാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ളതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അബ്ദുല്‍ ഷക്കീറിനെ പ്രതികള്‍ കാറില്‍വെച്ച് മര്‍ദിച്ചതായും പരാതിയുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment