തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല രംഗങ്ങള്‍ കണ്ട യാത്രക്കാരനെ പോലീസ് പിടികൂടി. എറണാകുളം പള്ളിക്കല്‍ സ്വദേശി ജേക്കബ് ഇമ്പരശനാണ് സ്ത്രീകളുള്‍പ്പെടെയുള്ള യാത്രക്കാരുടെ ഇടയിലിരുന്നു മൊബൈല്‍ അശ്ലീലരംഗങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
കന്യാകുളങ്ങര വച്ച് ഇയാളുടെ നീല പ്രദര്‍ശനം അതിര് വിട്ടതോടെ യാത്രക്കാര്‍ കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് നിര്‍ത്തി കണ്ടക്ടര്‍ വട്ടപ്പാറ പോലീസില്‍ വിവരമറിയിച്ചു. പോലീസ് എത്തി ജേക്കബിനെയും അശ്ലീല രംഗങ്ങള്‍ നിറഞ്ഞ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Mobile video, Arrested


No comments:
Post a Comment