മലയിൻകീഴ്: സ്കൂളിലേയ്ക്ക് സൈക്കിളിൽ പോയ എട്ടാം ക്ളാസ് വിദ്യാർത്ഥി ട്രാൻസ്പോർട്ട് ബസ് കയറി മരിച്ചു. കുട്ടിയുടെ തലയിലൂടെ ബസിന്റെ പിൻചക്രം കയറി തലച്ചോർ ചിന്നിച്ചിതറി. റോഡിൽ രക്തം പരന്നൊഴുകി ഏതാണ്ട് രണ്ട് മണിക്കൂറോളം മൃതദേഹം നടുറോഡിൽ കിടന്നു.
മലയിൻകീഴ് തറട്ടവിള ലക്ഷംവീട് കോളനിയിൽ അശോകന്റേയും ബിന്ദുവിന്റേയും ഏകമകൻ ആരോമലിനാണ് (12) ദാരുണമായ അന്ത്യം സംഭവിച്ചത്.
മലയിൻകീഴ് തറട്ടവിള ലക്ഷംവീട് കോളനിയിൽ അശോകന്റേയും ബിന്ദുവിന്റേയും ഏകമകൻ ആരോമലിനാണ് (12) ദാരുണമായ അന്ത്യം സംഭവിച്ചത്.
പൊറ്റയിൽ ഗവ. പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്സായ ബിന്ദു രാവിലെ മകനെ സൈക്കിളിൽ യാത്രയാക്കിയ ശേഷമായിരുന്നു ഡ്യൂട്ടിക്ക് പോയത്. അധികം താമസിയാതെ ബിന്ദു കേട്ട വാർത്ത മകന്റെ അപകടത്തെക്കുറിച്ചായിരുന്നു. മലയിൻകീഴ് - ഊരൂട്ടമ്പലം റോഡിൽ കുന്നംപാറ കാവിന് സമീപം റോഡിൽ വച്ച് ആരോമലിനെ ബസ് ഇടിക്കുകയായിരുന്നു.
ഊരൂട്ടമ്പലത്ത് നിന്നും മലയിൻകീഴിലേയ്ക്ക് പോയ ബസായിരുന്നു ഇടിച്ചിട്ടത്. സൈക്കിളും ആരോമലും ബസിനടിയിൽപ്പെട്ടു. ബസിന്റെ പിൻചക്രം കയറി തൽക്ഷണം ആരോമൽ മരിച്ചു.
വാടകയ്ക്ക് താമസിക്കുന്ന മലയിൻകീഴ് ഊറ്റുപാറയിൽ പമ്പ് ഹൗസിനടുത്തുള്ള വീട്ടിൽ നിന്നും സൈക്കിളിൽ തിരിച്ച ആരോമൽ നരുവാമൂട് ചിന്മയ സ്കൂളിനടുത്തുള്ള ഒരു വീട്ടിൽ ട്യൂഷന് പോയ ശേഷം സ്കൂളിൽ പോകുകയാണ് പതിവ്. വിദ്യാർത്ഥി സാധാരണയായി ഇതുവഴി പോകാറുള്ളത് നാട്ടുകാർ കാണുന്നുണ്ടായിരുന്നു. ആ നിലയിലാണ് അന്വേഷിച്ച് ആളെ തിരിച്ചറിഞ്ഞത്.

എന്നാൽ പൊലീസും വാഹനവും എത്താൻ ഏറെ വൈകി. അതിനാൽ രണ്ട് മണിക്കൂറോളം മൃതദേഹം അവിടെ കിടന്നു. സമീപവാസികൾ സാരി കൊണ്ടുവന്ന് മൃതദേഹം മൂടിയിട്ടു. എട്ടേമുക്കാലോടെയാണ് മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayankeez, Obituary, Aromal

No comments:
Post a Comment