Latest News

യാസിൻ ഭട്കൽ അറസ്റ്റിൽ

ന്യൂഡൽഹി: ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരസംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളായ യാസിൻ ഭട്കലിനെ നേപ്പാൾ അതിർത്തിയിൽ നിന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ അറസ്റ്റു ചെയ്തു. ഭട്കലിനൊപ്പം അസദുള്ള അക്തർ എന്ന ഹദിയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണ കേസിൽ പൊലീസ് അന്വേഷിച്ചു വരുന്ന കൊടുംഭീകരനായ ഭട്കൽ,​ ദേശീയ അന്വേഷണ ഏജൻസിയുടെ പിടികിട്ടാനുള്ള ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ്. 2008ൽ വ്യാജ കറൻസി കേസിൽ ഭട്കലിനെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും പിന്നീട് മോചിപ്പിച്ചിരുന്നു.

2010ൽ പൂനെയിലെ ജർമ്മൻ ബേക്കറി സ്ഫോടന കേസിൽ 17 പേർ മരിക്കാനിടയായ സംഭവത്തിൽ ബോംബ് സ്ഥാപിച്ചത് ഭട്കൽ ആണെന്നാണ് എൻ.ഐ.എ കരുതുന്നത്. സ്ഫോടനത്തിന് മുന്പ് ബേക്കറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ തൊപ്പി ധരിച്ച ഭട്കൽ നടന്നു പോകുന്നത് കണ്ടെത്തിയിരുന്നു.

കർണാടക സ്വദേശിയായ യാസിൻ ഭട്കൽ 2008ൽ സഹോദരൻ റിയാസ് ഭട്കലും അബ്ദുൾ സുഭാൻ ഖുറേഷിയുമൊന്നിച്ചാണ് ഇന്ത്യൻ മുജാഹിദ്ദീൻ ഭീകര സംഘടനയ്ക്ക് രൂപം നൽകിയത്. ലഷ്കറെ തയ്ബയാണ് ഇന്ത്യൻ മുജാഹിദ്ദീന്റെ സ്പോൺസർ എന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ നിഗമനം. ഹൈദരാബാദ് സ്ഫോടന കേസ് എന്നിവയടക്കം നിരവധി സ്ഫോടനങ്ങളിൽ ഭട്കലിന് പങ്കുണ്ടെന്ന് കരുതപ്പെടുന്ന ഭട്കലിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Newdelhi, Yasin Batkal, Arrested, Nepal Board,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.