കാസര്‍കോട്: കാശ്മീരില്‍ ഇന്ത്യന്‍ പട്ടാളക്കാരെ ആക്രമിച്ച് കൊന്നൊടുക്കിയ പാക്കിസ്ഥാനെതിരെ കാസര്‍കോട്ട് പ്രതിഷേധം നടത്തിയവര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടി അപലപനീയമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു.
ആന്റണിക്കെതിരെ സംഘ് പരിവാര്‍ പ്രകടനം: പാക് പതാക കത്തിച്ചു
ശത്രുരാജ്യം ഭാരതത്തെ അക്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കുന്നത് പോലും നിയമവിരുദ്ധമായി കാണുകയാണ് കാസര്‍കോട് ജില്ലയിലെ പോലീസ്. കോഴിക്കോട് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാനെതിരെയും പാക്ക് അനുകൂല കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയും പ്രതിഷേധ പ്രകടനങ്ങളും മറ്റും വ്യാപകമായി നടന്നിരുന്നു. അവിടെയൊന്നും കേസ് എടുത്തിട്ടില്ലെന്നിരിക്കെ കാസര്‍കോട് മാത്രം നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനുള്ള കാരണം പോലീസ് വ്യക്തമാക്കണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് മുന്‍കൂട്ടിയുള്ള അനുവാദം തേടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ബോവിക്കാനം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് പോലീസ് ഉദ്യോഗസ്ഥന്‍മാരുടെ സാനിധ്യത്തില്‍ തന്നെ പ്രകോപനകരമായ പ്രകടനങ്ങളും നടന്നിരുന്നു. പാക്കിസ്ഥാനിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്ന പോലീസ്, ഇത്തരം പ്രകടങ്ങള്‍ക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.

ജില്ലാതല സമാധാന യോഗത്തിലും ഇക്കാര്യം ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്ന് അദ്ദേഹം ആരോപിച്ചു. ഇതോടെ പോലീസ് ആരുടെ കൂടെയാണെന്ന് വ്യക്തമാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് പോലീസിന്റെ പക്ഷപാതപരമായ നിലപാടിനുള്ള പ്രത്യക്ഷ തെളിവും കൂടിയാണിതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment