കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയും കാറിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തുവന്ന കേസിലെ പ്രതികളെ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഹൊസ്ദുര്‍ഗ് സബ് കോടതി ശിക്ഷിച്ചു.
കെ.എം.സി.സി നേതാവ് ബല്ലാകടപ്പുറത്തെ സി കെ റഹ്മത്തുള്ളയും മാതാവ് അലീമയും ഫയല്‍ ചെയ്ത സ്വകാര്യ അന്യായത്തിലാണ് വിധി. വടകര മുക്കിലെ കെ പി ആര് ഫൈസല്‍, കെ പി ആര് ശിഹാബ്, ഇല്യാസ്, സൗത്ത് ചിത്താരി സ്വദേശി പാലാട്ട് ലത്തീഫ്, മുട്ടുന്തലയിലെ പാലാട്ട് റസാഖ് എന്നിവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2010 ഒക്ടോബര്‍ ഏഴിനാണ് സംഭവം. വൈകിട്ട് ഏഴോടെ അതിക്രമിച്ചുകയറിയ പ്രതികള്‍ വീടും മുന്‍വശം നിര്‍ത്തിയിട്ടിരുന്ന കാറും തകര്‍ത്തുവന്ന കേസിലാണ് നഷ്ടപരിഹാരത്തിന് വിധിച്ചത്. നഷ്ട പരിഹാരമായി രണ്ട് ലക്ഷം രൂപയും പന്ത്രണ്ടര ശതമാനം പലിശയും കോടതി ചിലവിനത്തില്‍ 25,839 രൂപയും അന്യായക്കാര്‍ നല്‍കണം.
അന്യായക്കാര്‍ക്ക് വേണ്ടി അഡ്വ. പി കെ ചന്ദ്രശേഖരന്, അഡ്വ. പി ബിന്ദു എന്നിവര്‍ ഹാജരായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment