കാസര്‍കോട്: 45 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച് പടന്നക്കാട് മേല്‍പ്പാലത്തിന്റെ ടെണ്ടര്‍ മുംബൈ ആസ്ഥാനമായ കൊണാര്‍ക്ക് കമ്പനിക്ക് നല്‍കിയ ദേശീയപാത അതോറിറ്റിയുടെ നടപടി ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഉന്നതരുടെ ഒത്താശയോടെ ലക്ഷകണക്കിന് രൂപയുടെ അഴിമതി ഡിവൈഎഫ്‌ഐയുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനത്തിലാണ് പുറത്തായത്. തുടര്‍ന്ന് നടത്തിയ 24 മണിക്കൂര്‍ പ്രതികാത്മക ടോള്‍പിരിവിലൂടെ 8798 വാഹനങ്ങളില്‍ നിന്നായി 3,30,590 രൂപയാണ് വരുമാനം എന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ടെണ്ടര്‍ നടപടിയുടെ കണക്കില്‍ വ്യക്തത വരുത്തണമെന്നും സുത്യാര്യമായ രീതിയില്‍ ടോള്‍പിരിവ് നടക്കേണ്ടതിനാല്‍ ടെണ്ടര്‍ നടപടി ജനസമക്ഷം കൊണ്ടുവരണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
കണക്കില്‍ വ്യക്തത വരുത്താതെയുള്ള പുതിയ ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
No comments:
Post a Comment