Latest News

പെരുന്നാളിന്റെ മഹത്വത്തെ ഇല്ലാതാക്കരുത്: സംയുക്ത ജമാഅത്ത്‌

മേല്‍പറമ്പ്: അരോചകമുണ്ടാക്കും വിധം ശബ്ദ കോലാഹലവും, മോട്ടോര്‍ ബൈക്ക് റൈസിംഗും, പടക്കം പൊട്ടിക്കലും നടത്തി പെരുന്നാളിന്റെ മഹത്വത്തെ ഇല്ലാതാക്കരുതെന്ന് കീഴൂര്‍ സംയുക്ത മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ ഹാജി അഭ്യര്‍ത്ഥിച്ചു.

വഴിയിലുള്ള കരട് നീക്കല്‍ ഈമാനിന്റെ ഭാഗമെന്ന് പഠിപ്പിച്ച വിശുദ്ധ ഖുര്‍ ആനിന്റെ പ്രയോക്താക്കളാണ് എന്ന ഉത്തമ ബോധം ഉണ്ടാകേണ്ടതുണ്ട്. നോമ്പ് എന്നത് കേവലം ആചാരം മാത്രമല്ല. ഒരു മാസത്തെ പ്രയത്‌നവും ത്യാഗവും കൊണ്ട് മലീമസമായ മനസ്സിനെയും, ശരീരത്തേയും ശുദ്ധീകരിച്ച് ആത്മീയമായ സംശുദ്ധിയും, ജീവിത നന്മയും കൈവരിക്കാനുള്ള മാധ്യമം കൂടിയാണ്.
പരസ്പരം ബഹുമാനവും, സ്‌നേഹവും, നന്മയും, കൈമാറിയും, നിര്‍ദ്ധനരും, നിരാലംബരുമായവരുടെ കണ്ണീരൊപ്പിയും പെരുന്നാളിന്റെ മഹത്വത്തെ ഉയര്‍ത്തിപിടിക്കാന്‍ നമുക്കാവണം. മാഹിന്‍ ഹാജി കൂട്ടിച്ചേര്‍ത്തു. ഇസ്ലാംമിന്റെ തത്ത്വവും മൂല്യങ്ങളും ഉള്‍ക്കൊണ്ട് പ്രവാചകന്‍ കാണിച്ചുതന്ന വഴിയിലൂടെ ഈദ് ആഘോഷിച്ച് ശ്രേഷ്ഠത നേടണമെന്ന് അദ്ദേഹം പറഞ്ഞു. ഈദ് വന്നണഞ്ഞ പുണ്യ ദിനത്തില്‍ ഏവര്‍ക്കും മാഹിന്‍ ഹാജി ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eid-Ul-Fithar, Melparamba, Mahinha

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.