Latest News

കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ ദിവസ വാടക 130 ഡോളര്‍

മക്കളെ മുലയൂട്ടാന്‍ കഴിയാത്തവര്‍ക്ക് ആശ്രയമാവുകയാണ് ഫ്രാന്‍സിലെ ഒരു നഴ്‌സ്. ദിവസേന 130 ഡോളര്‍ നല്കിയാല്‍ വാടക മുലയൂട്ടല്‍ നടത്തുന്ന നഴ്‌സ് കുട്ടികളെ ആവശ്യാനുസരണം മുലയൂട്ടി തിരികെ ഏല്പിക്കും. പക്ഷേ, ഒരു വ്യത്യാസം മാത്രം. സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് മാത്രമേ നഴ്‌സിന്റെ ഈ സേവനം ലഭ്യമാവുകയുള്ളൂ.

മുലയൂട്ടാന്‍ കഴിവില്ലാത്ത ദമ്പതികളുടെ കുട്ടികള്‍ക്ക് വാടയ്ക്ക് പാല്‍ നല്കുമെന്ന് ഒരു ഫ്രഞ്ച് വെബ്‌സൈറ്റില്‍ പരസ്യം നല്കിയാണ് ഇരുപത്തൊമ്പതുകാരിയായ നഴ്‌സ് ബിസിനസ് തന്റെ ആരംഭിയ്ക്കുന്നത്. ഇപ്പോള്‍ മുലയൂട്ടലിനായി നിരവധി പേരാണ് ദിവസേന ഇവരെ സമീപിക്കുന്നത്. വാടയ്ക്ക് മുലപ്പാല്‍ നല്കുന്നതില്‍ താന്‍ സന്തോഷമേ ഉള്ളൂവെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും അവര്‍ പറയുന്നു.

ദിവസവും പത്തിലധികം സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതിമാര്‍ ഇവരെ സമീപിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സ്വര്‍ഗ്ഗാനുരാഗികളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്ന ബില്ലിന് ഫ്രാന്‍സില്‍ അംഗീകാരം ലഭിച്ചത്. ഇതിനുശേഷം നിരവധി സ്വവര്‍ഗ്ഗാനുരാഗികള്‍ കുട്ടികളെ ദത്തെടുത്ത് വളര്‍ത്താന്‍ തുടങ്ങി. എന്തായാലും മുലപ്പാല്‍ ബിസിനസുമായി നഴ്‌സ് തന്റെ ബിസിനസ് കൊഴുപ്പിക്കുകയാണ്. വൈകാതെ, മുലയൂട്ടല്‍ ബിസിനസിന് വന്‍ പ്രചാരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.