Latest News

വാട്ട്‌സ് ആപ്പില്‍ ഇനി വോയ്‌സ് മെസേജ് സംവിധാനവും

വാട്ട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഇനി വോയ്‌സ് മെസേജും അയക്കാം. ടെക്‌സ്റ്റ് മെസേജുകളും ഫോട്ടോകളും അയക്കാനുള്ള അവസരമൊരുക്കുന്ന വാട്‌സ് ആപ്പ്‌സ് ആപ്ലിക്കേഷന്‍ കമ്പനിയുടെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 30 മില്യണ്‍ കവിഞ്ഞെന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രം 20 മില്യണ്‍ ഉപഭോക്താക്കളാണ് വാട്ട്‌സ് ആപ്പിനുള്ളത്.

വോയ്‌സ് മെസേജ് ചെയ്യാനുള്ള സംവിധാനം ആക്ടീവ് ആക്കിയതിനു ശേഷം സന്ദേശം റെക്കോഡ് ചെയ്യുക. ഇതിനു ശേഷം വോയ്‌സ് മെസേജ് അയക്കാന്‍ സാധിക്കും. വോയ്‌സ് മെസേജ് റെക്കോഡ് ചെയ്യാന്‍ സമയ നിബന്ധനകളൊന്നും ഇല്ല. ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഫോണുകള്‍, നോക്കിയ എന്നിവയ്ക്കു വേണ്ടിയാണ് വാട്‌സ് ആപ്പ് വോയ്‌സ് മെസേജിങ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,Whatsapp

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.