Latest News

സൗഹാര്‍ദ്ദം വിളിച്ചോതി പെരുന്നാള്‍ ലഹരിയില്‍


കാസര്‍കോട്: പുണ്യങ്ങളുടെ രാപ്പകലുകള്‍ക്കൊടുവില്‍ വിരുന്നെത്തിയ ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ക്ക് ആഹ്‌ളാദപൂര്‍വ്വം ആഘോഷിക്കുന്നു. സല്‍കര്‍മങ്ങളുടെ വഴികളില്‍ ആത്മനിയന്ത്രണത്തോടെ സഞ്ചരിക്കാന്‍ പരിശീലിപ്പിച്ച റമസാന് വിടചൊല്ലി മാനത്ത് ശവ്വാലിന്റെ അമ്പിളിക്കീറ് ബുധനാഴ്ച ദൃശ്യമായത് മുതല്‍ തക്ബീറിന്റെ മന്ത്രധ്വനികള്‍ വാനിലെങ്ങും അലയടിച്ചു.
പളളിമിനാങ്ങളില്‍ നിന്നും മുസ്‌ലിം ഭവനങ്ങളില്‍ നിന്നും തക്ബീര്‍ ധ്വനികള്‍ രാത്രി വൈകിയും ഉയരുന്നുണ്ടായിരുന്നു.
മാസപ്പിറവി ദൃശ്യമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാനുളള അവസാന ഘട്ട ഒരുക്കങ്ങള്‍ക്കായി പരക്കം പായുന്ന കാഴ്ചയാണ് ബുധനാഴ്ച രാത്രി കണ്ടത്.
സ്ത്രീകള്‍ പലഹാരങ്ങളുണ്ടാക്കുന്ന തിരക്കി തിരക്കിലായിരുന്നു. മൈലാഞ്ചി കൊണ്ട് വര്‍ണ്ണങ്ങള്‍ തീര്‍ത്തും പെരുന്നാള്‍ തലേന്ന് മുസ്‌ലിം ഭവനങ്ങള്‍ ഉണര്‍ന്നിരുന്നു. സുബ്ഹി നിസ്‌കാരത്തിന് ശേഷം ഫിത്വര്‍ സക്കാത്ത് വിതരണം ചെയ്യുന്ന തിരക്കിലേക്ക്. ശേഷം കുളിച്ച് പുത്തനുടുപ്പും അണിഞ്ഞ് മണമുളള അത്തറും തേച്ച് പളളിയിലേക്ക് നീങ്ങിയ വിശ്വാസികള്‍ പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം സൗഹര്‍ദ്ദം പുതുക്കി പരസ്പരം ഈദ് ആശംസകള്‍ കൈമാറി. ബന്ധുവീടുകളിലേക്ക് നിങ്ങുകയാണ്.
രണ്ട് ദിവസം തിമിര്‍ത്ത് പെയ്ത മഴ നീങ്ങിയത് ഈദ് ആഘോഷങ്ങള്‍ക്ക് മാററ് കൂട്ടി.
പളളികളിലും ഈദ് ഗാഹുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. നിസ്‌കാരത്തിന് ശേഷം നടന്ന ഇമാമുമാരുടെ ഈദ് സന്ദേശത്തില്‍ ഉയര്‍ന്ന് കേട്ടത് മാനവ സൗഹാര്‍ദ്ദത്തിന്റെ ഉറച്ച ആഹ്വാനമായിരുന്നു.
ഇസ്‌ലാം മത വിശ്വാസികളുടെ ഈദ് ആഘോഷങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ച് അന്യമതസ്ഥരും സജീവമായി പല സ്ഥലങ്ങളിലും മുന്നിട്ടിറങ്ങിയത് മനഷ്യ മനസ്സുകളില്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും കണ്ണികള്‍ തീര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Eid-ul-fithar, Muslim, Islam, Masjid

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.