Latest News

സഹായം നിരസിച്ചു,​ ആത്മഹത്യ ചെയ്യുമെന്ന് കൊല്ലപ്പെട്ട സൈനികന്റെ ഭാര്യ

പാറ്റ്‌ന: ഇന്ത്യന്‍ അതിര്‍ത്തി മറികടന്ന് സൈനികരെ വെടിവെയ്ച്ച് കൊലപ്പെടുത്തിയ പാക്കിസ്ഥാനെതിരെ ശക്തമായ നടപടിയെടുത്തിട്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് കൊല്ലപ്പെട്ട ജവാന്റെ ഭാര്യ. ബീഹാര്‍ സ്വദേശിയായ വിജയ്കുമാറിന്റെ ഭാര്യയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

ഭീരുവിനെ പോലെ പെരുമാറിയ പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കണമെന്നും ഇന്ത്യയുടെ ഇച്ഛാശക്തി പാക്കിസ്ഥാന് മുന്നില്‍ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.

കൊല്ലപ്പെട്ട ജവാന്റെ കുടുംബത്തിനായി ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ അവര്‍ തിരിച്ച് നല്‍കി. പാക്കിസ്ഥാനെതിരെ നടപടിയെടുത്ത ശേഷമെ പണം സ്വീകരിക്കു എന്നും അവര്‍ അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Patna, Indian Soldier, Pakisthan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.