Latest News

ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി ശ്വേതാമേനോന്‍

വേണ്ടിവന്നാല്‍ ഇനിയും ക്യാമറയ്ക്ക് മുന്നില്‍ വിവസ്ത്രയായി അഭിനയിക്കാന്‍ തയ്യാറാണെന്ന് നടി ശ്വേതാമേനോന്‍. ഇത് തന്റെ ജോലിയാണ്. ജോലിയുടെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ നാണിക്കേണ്ട കാര്യമില്ല. 

തനിക്കും മറ്റു സ്ത്രീകളെ പോലെ നാണമുണ്ട്. 
നാണം എന്നു പറഞ്ഞാല്‍ എന്താണ്? വീട്ടില്‍ മുറി അടച്ചിരിക്കുന്നതാണോ? അതൊക്കെ കൃത്രിമമായ നാണങ്ങളാണെന്നും ശ്വേതാമേനോന്‍ പറഞ്ഞു. 

ജോലിചെയ്യുമ്പോള്‍ തനിക്ക് നാണിക്കേണ്ട കാര്യമില്ല. തൊഴില്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ താന്‍ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നു അത്രേയുള്ളൂ. ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കാനാണ് തനിക്ക് ഏറ്റവും വലിയ ആഗ്രഹം. സിനിമയില്‍ സ്വന്തം വ്യക്തിത്വത്തിനു സ്ഥാനം ഇല്ല. നമ്മള്‍ കഥാപാത്രമായി മാറുകയാണ്. ടിവി പരിപാടി അവതരിപ്പിക്കുമ്പോള്‍ ശ്വേതാ മേനോന്റെ വ്യക്തിത്വമാണ് പുറത്തു വരുന്നതെന്നും കളിമണ്ണ് നായിക പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Malayalam movie, Swetha menon, 

1 comment:

  1. ജോലിയുടെ ഭാഗമായി വിവസ്ത്രയായി അഭിനയിക്കുന്നതില്‍ നാണിക്കേണ്ട കാര്യമില്ല. ഇത് ശ്വേതാമേനോന്ടെ വാകുഗള്‍..ഇത് കേരള നാരീമണികള്‍ക് അപമാനമാണ് ..യുറോപ് പോലും നാണിക്കുന്ന വിതത്തില്‍ ആണ് ഇവരുടെ പോകു

    ReplyDelete

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.