Latest News

ഗോപൂജയും പതാകദിനവും നടത്തി


ഉദുമ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഇടുവുങ്കാല്‍ ശ്രീഹരി ബാലഗോകുലത്തിന്റേയും ശാസ്താംങ്കൈ ശ്രീശാസ്താ ബാലഗോകുലത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ മാന്യംഗോഡ് ശ്രീ മഹാവിഷ്ണു-ശാസ്താ ക്ഷേത്രത്തില്‍ ഗോപൂജ നടത്തി. 

ക്ഷേത്രം മേല്‍ശാന്തി, വിഷ്ണുകാര്‍മികത്വം വഹിച്ചു. ഗോമാതാ വിശ്വമാതാ എന്ന വിഷയത്തെ അധികരിച്ച് ബാലഗോകുലം കണ്ണൂര്‍ മേഖലാ സംഘടന കാര്യദര്‍ശി കെ.രാധാകൃഷ്ണന്‍ സംസാരിച്ചു. ഭാരതം കാര്‍ഷിക രാജ്യമായതിനാല്‍ ഗോപരിപാലനം കാര്‍ഷികാഭിവൃദ്ധിക്കും അതുപോലെ വിഷവിമുക്തമായ ഭക്ഷ്യ വസ്തുക്കള്‍ക്കും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ കാര്യദര്‍ശി എന്‍.ടി.വിദ്യാധരന്‍, രാഷ്ട്രീയസ്വയം സേവക സംഘം ഉദുമ മണ്ഡലം കാര്യവാഹ് മധുസൂദനന്‍ ശാസ്താംങ്കൈ എന്നിവര്‍ സംബന്ധിച്ചു. ബാലഗോകുലം ഉദുമ മണ്ഡലം കാര്യദര്‍ശി വീണാധരന്‍ എന്‍.ടി.സ്വാഗതവും ശ്രീഹരി ബാലഗോകുലം ബാലമിത്രം ജിതിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഇടുവുങ്കാല്‍ ക്ഷേത്ര പരിസരത്ത് പതാകദിനവും നടന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.