ഉദുമ: കഴിഞ്ഞ ദിവസം കാറിടിച്ച് മരിച്ച ഉദുമയിലെ ടാക്‌സി ഡ്രൈവര്‍ ഈച്ചിലിങ്കാല്‍ കച്ചായീസിലെ പ്രഭാകരന്റെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉദുമയിലെത്തിച്ച മൃതദേഹം ഉദുമ ടാക്‌സി സ്റ്റാന്‍ഡില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ച് വിലാപയാത്രയായി വീട്ടിലെത്തിച്ചു. വൈകുന്നേരം സംസ്‌കരിച്ചു.
കഴിഞ്ഞ മൂന്ന് പതിററാണ്ടായി ഉദുമയില്‍ ടാക്‌സി ഡ്രൈവറായ പ്രഭാകരന്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. അത് കൊണ്ട് തന്നെ പ്രഭാകരന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറു കണക്കിനാളുകളാണ് ഉദുമയിലെത്തിയത്.
സംയുക്ത ഡ്രൈവേര്‍സ് യൂണിയന് വേണ്ടി കെ. ഭാസ്‌കരന്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു.
സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, ഗ്രാമ പഞ്ചായത്ത് അംഗം കെ അരവിന്ദന്‍, മുസ്‌ലിം ലീഗ് നേതാവ് കെ.എ മുഹമ്മദാലി, സി.പി.എം ഉദുമ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, കെ. സന്തോഷ്‌കുമാര്‍, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് വാസു മാങ്ങാട്, ബി.ജെ.പി നേതാക്കളായ അമ്പാടി വിശാലാക്ഷന്‍, തമ്പാന്‍, ഐ.എന്‍.ടി.യു.സി നേതാക്കളായ കെ.വി ശ്രീധരന്‍, പി.പി. ശ്രീധരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment