സൗദിയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ജിസാനിലാണ് 19 വയസ്സുള്ള ഖാലിദിന്റെ വീട്. കൗമാരപ്രായം വിടുന്നതേയുള്ളൂവെങ്കിലും അദ്ദേഹത്തിന്റെ ശരീരഭാരം 610 കിലോ ആണ്. അമിതവണ്ണംമൂലം അനങ്ങാന്‍പോലും പ്രയാസമായിരുന്നു. ലോകത്ത് ഇന്ന് ഏറ്റവും ഭാരമുള്ളയാളാണ് ഖാലിദ് മുഹ്‌സിന്‍ ശഅ്‌രി. രണ്ടുവര്‍ഷമായി മുറിയില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ഇയാളെ ആശുപത്രിയിലേക്കു മാറ്റാന്‍ അബ്ദുല്ലാ രാജാവ് തന്നെ മുന്‍കൈയെടുത്തു. രാജാവിന്റെ നിര്‍ദേശപ്രകാരം ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരാണ് പ്രത്യേകം തയ്യാറാക്കിയ കിടക്കയില്‍ ഖാലിദിനെ ക്രെയിന്‍ ഉപയോഗിച്ച് വിമാനത്തില്‍ കയറ്റിയത്. ഖാലിദിന്റെ ചികില്‍സാച്ചെലവ് മുഴുവന്‍ വഹിക്കുമെന്ന് രാജാവ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, അമിതവണ്ണം കുറയ്ക്കാന്‍ ഏതു വിധത്തിലുള്ള ചികില്‍സാരീതിയാണ് ഉപയോഗിക്കുകയെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.
ഖാലിദിനെ ആശുപത്രിയിലേക്കു കൊണ്ടുന്നത് വെല്ലുവിളിയായിരുന്നെന്നും അപ്പോഴാണ് രാജാവിന്റെ സഹായഹസ്തമെന്നും ഖാലിദിന്റെ ബന്ധു പറഞ്ഞു. ഏറ്റവും ഭാരംകൂടിയ രണ്ടാമത്തെ വ്യക്തിയെന്ന റെക്കോഡും ഖാലിദിന്റെ പേരിലാണ്. 1983 ല്‍ അന്തരിച്ച അമേരിക്കക്കാരനായ ജോണ്‍ ബ്രോവണ്‍ മിന്നോച്ചേ ആണ് ഏറ്റവും ഭാരംകൂടിയ വ്യക്തി. 635 കിലോ ആയിരുന്നു ശരീരഭാരം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment