എടപ്പാള്‍: വാന്‍ ബൈക്കിലിടിച്ച് റോഡിലേക്കു തലയടിച്ചുവീണ ഡോക്ടര്‍ മരിച്ചു. തിരൂര്‍ സ്വദേശിയും കണ്ടനകം കാലടിയില്‍ താമസക്കാരനുമായ നെടുവഞ്ചേരി അബ്ദുല്‍ അസീസ് (42) ആണ് മരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തിയിരുന്ന അബ്ദുല്‍ അസീസ്, നാട്ടില്‍നിന്നു വീട്ടിലേക്കു വരുകയായിരുന്ന ഭാര്യയെയും കുട്ടിയെയും കൂട്ടിക്കൊണ്ടുപോവാന്‍ ബൈക്കുമായി വരുന്നതിനിടെയാണ് അപകടം.
കണ്ടനകം കെ.എസ്.ആര്‍.ടി.സി. വര്‍ക്ക് ഷോപ്പിനു മുന്നില്‍വച്ച് ഇയാള്‍ യാത്ര ചെയ്ത ബൈക്കില്‍ വാന്‍ ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ എടപ്പാളിലെയും തുടര്‍ന്ന് തൃശൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര്‍ധരാത്രിയോടെ മരിക്കുകയായിരുന്നു.
ഒന്നരവര്‍ഷമായി കാലടിയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഭാര്യ: സുമി. മകള്‍: ഹന. പിതാവ്: ഇസ്മായില്‍. പരേതയായ ഫാത്തിമയാണു മാതാവ്. മെഹറുന്നീസ, തസ്‌നി എന്നിവര്‍ സഹോദരങ്ങളാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മയ്യിത്ത് വൈകീട്ട് പൊന്മുണ്ടം പാറമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment