റിയാദ്: ലഘുഭക്ഷണ ശാലയില്‍ ജീവനക്കാരനായ മലയാളി റിയാദില്‍ കഴുത്തിന് വെട്ടേറ്റുമരിച്ചു. മലപ്പുറം വളാഞ്ചേരി, ഇരുമ്പിളിയം സ്വദേശി പൂക്കാട്ടുതൊടിയില് അലവിക്കുട്ടി (47) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയില്‍ റിയാദിലെ ശിഫ പോസ്റ്റ് ഓഫിസിന് സമീപമുള്ള ബൂഫിയയിലാണ് സംഭവം. സഹപ്രവര്‍ത്തകനായ ബംഗ്ളാദേശി യുവാവ് പുറത്തുപോയി തിരിച്ചെത്തുമ്പോള്‍ കഴുത്തിന് വെട്ടേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ അലവിക്കുട്ടിയെ കണ്ടതെന്നാണ് അറിയുന്നത്. ഈ രീതിയിലുള്ള വിവരം നാട്ടിലെ കുടുംബത്തിനും കിട്ടിയിട്ടുള്ളതത്രെ.
പൊലീസെത്തി മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 18 വര്‍ഷമായി റിയാദിലുള്ള അലവിക്കുട്ടി ആറുമാസം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്.
അബ്ദുല്‍ ഖാദറാണ് പിതാവ്. മാതാവ്: ഖദീജ. മൈമൂനയാണ് ഭാര്യ. മക്കള്‍: മുസഫിര്‍ (18), മുനവര്‍ (12), മുസമ്മില്‍ (3). സഹോദരങ്ങള്‍: ഇസ്മഈല്‍, ഇബ്രാഹിം, ഉമയ്യ ജമീല, റസിയ. പിതൃ സഹോദര പുത്രന് റഫീഖ് റിയാദിലുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment