Latest News

വിത്തുവണ്ടിക്ക് സ്വീകരണം നല്‍കി


ഉദുമ: പച്ചക്കറി വികസന പദ്ധതിയനുസരിച്ച് കൃഷി വകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി സ്‌കൂള്‍കട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നതിന്റ ഭാഗമായി ചൊവ്വാഴ്ച മഞ്ചേശ്വരത്ത് കൃഷിമന്ത്രി കെ  പി. മോഹനന്‍  ഉദ്ഘാടനം ചെയ്ത ഉത്തരമേഖല വാഹന പ്രചരണ പരിപാടിയായ വിത്തുവണ്ടിക്ക് ബേക്കല്‍ ഉപജില്ലാതല സ്വീകരണമാണ് ബേക്കല്‍ ഗവ: ഫിഷറീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നത്.

 തൃക്കണ്ണാട് നിന്നും ബാന്റ് മേളങ്ങളുടെയും വിവിധ നാടന്‍ വേഷങ്ങളുടെയും, നാടന്‍പാട്ടുകളുടെയും അകമ്പടിയോടെ വിത്തുവണ്ടിയെ സ്‌കൂളിലേക്ക് ആനയിച്ചു. സ്വീകരണ പരിപാടി ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കസ്തൂരി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ചന്തു അദ്ധ്യക്ഷത വഹിച്ചു. കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ പ്രദീപ്, ബ്ലോക്ക് പഞ്ചായത്തംഗം കെ. കുഞ്ഞിരാമന്‍, അബ്ബാസ് അലി ആസിഫ്, കെ. രവിവര്‍മ്മന്‍, ഫാന്‍സി.കെ.മാനുവല്‍ , പ്രഭാകരന്‍, സജിമോള്‍, കെ.എന്‍. ജ്യോതികുമാരി, എം.സുകുമാരന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പ്രേമരാജന്‍ സ്വാഗതവും കെ.വി.വസുദേവന്‍ നന്ദിയും പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udma, Bekal Higher Secondary School

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.