കൊല്ലം: മനുഷ്യാവകാശലംഘനം നടത്തിയെന്നാരോപിച്ച് കണ്ണൂർ ടൗൺ സബ്ഇൻസ്‌പെക്ടർ സനൽകുമാറിനെതിരെ സീരിയൽ നടൻ കൊല്ലം സ്വദേശി ആദിത്യൻ ജയൻ മനുഷ്യാവകാശകമ്മിഷന് പരാതി നൽകി. 2012 ൽ കണ്ണൂർ ടൗൺ പൊലീസിൽ നൽകിയ ഒരു പരാതിയുടെ പേരിൽ നിയമവിരുദ്ധമായി തന്നെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിനെതിരെയാണ് കേസ്.
2007 ൽ ആദിത്യനുമായി വിവാഹനിശ്ചയം നടക്കുകയും പിന്നീട് വിവാഹം നടക്കാതെ പോവുകയും ചെയ്തതുമായി ബന്ധപ്പെട്ട് 2012ൽ പെൺകുട്ടിയുടെ അച്ഛൻ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു. ആ പരാതിയിൽ പണം തട്ടിയതായി പറഞ്ഞിട്ടില്ല.
കഴിഞ്ഞ ജൂലായ് 10 ന് രാത്രി 11 മണിക്ക് കൊല്ലത്തെ വീട്ടിൽ ഉറങ്ങിക്കിടന്ന തന്നെ കണ്ണൂർ ടൗൺ സ്റ്റേഷനിലെ ആറോളം പൊലീസുകാർ സ്വകാര്യ കാറിൽ സ്റ്റേറ്റ്‌മെന്റ് എടുക്കാനെന്നു പറഞ്ഞ് ബലം പ്രയോഗിച്ച് കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. പരാതിക്കാരൻ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ അടുത്ത ബന്ധുക്കളെയോ അഭിഭാഷകനെയോ ബന്ധപ്പെടാൻ പോലും അനുവദിച്ചില്ല.
11 ന് രാവിലെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ അവിടെ ചാനൽ പ്രതിനിധികളെയും വാർത്താലേഖകരെയും വിളിച്ചുവരുത്തിയിരുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. തുടർച്ചയായി ചാനലുകളിലും പത്രങ്ങളിലും തെറ്റായ വാർത്ത പ്രചരിപ്പിക്കാനും ഇത് ഇടയാക്കി.

11 ന് കോടതിയിൽ ഹാജരാക്കിയ തന്നെ റിമാൻഡ് ചെയ്യുകയായിരുന്നു. അഞ്ചുദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. നിയമവിരുദ്ധ പ്രവൃത്തി ചെയ്ത ഇൻസ്‌പെക്ടറിൽ നിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment