Latest News

കാസര്‍കോട് ജയിലില്‍ നിന്നു തടവു ചാടിയ നാലാമനും പിടിയില്‍

കാസര്‍കോട് . സബ്ജയിലില്‍ വാര്‍ഡറെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം തടവുചാടിയ റിമാന്‍ഡ് പ്രതികളിലെ നാലാമനും പിടിയിലായി.

പീരുമേട് ന്യൂ എസ്റ്റേറ്റ് സ്വദേശി കാറഡുക്ക എട്ടാംമൈലിലെ ക്വാര്‍ട്ടേഴ്സില്‍ രാജനാണ് (തെക്കന്‍ രാജന്‍ -62) പിടിയിലായത്. തമിഴ്നാട് നാഗര്‍കോവിലില്‍ പൂതപ്പാടിയില്‍ വച്ചു തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ കാസര്‍കോട്ടുനിന്ന് പൊലീസ് സംഘം തമിഴ്നാട്ടിലേക്കു തിരിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ കോളുകള്‍ പിന്തുടര്‍ന്നാണ് അറസ്റ്റ്.

തെക്കന്‍ രാജന്‍ പൂതപ്പാടിയിലെ എസ്റ്റേറ്റില്‍ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കാസര്‍കോട് സബ്ജയിലില്‍ നിന്നു രക്ഷപ്പെട്ട പ്രതി മംഗലാപുരം, ഗോവ എന്നവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു.

2012 നവംബര്‍ 20ന് പുലര്‍ച്ചെ കാസര്‍കോട് സബ്ജയില്‍ വാര്‍ഡര്‍ ആയ കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ തോയമ്മല്‍ സ്വദേശി കെ.പവിത്ര(41)നെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം നാല് റിമാന്‍ഡ് പ്രതികള്‍ രക്ഷപ്പെട്ടത്. തെക്കന്‍ രാജനു പുറമെ ഇരട്ടക്കൊലക്കേസ് പ്രതി മഞ്ചേശ്വരം കൊടലമൊഗര്‍ ദൈഗോളിയിലെ മുഹമ്മദ് ഇക്ബാല്‍(32), കാറഡുക്ക കര്‍മംതൊടി കാവുങ്കാലിലെ രാജേഷ്(34), കവര്‍ച്ചക്കേസിലെ പ്രതി മഞ്ചേശ്വരം ഹൊസബെട്ടു ജാറം ഹൌസിലെ മുഹമ്മദ് റഷീദ് (32) എന്നിവരാണ് ജയില്‍ചാടിയത്. ഇവരില്‍ മൂന്നു പേരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.