Latest News

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: അധ്യാപകന്‍ നിരപരാധിയെന്ന് മദ്രസ കമ്മിറ്റി

മംഗലാപുരം: മദ്രസയില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണത്തിനിടയില്‍ ആരോപണവിധേയനായ മദ്രസാധ്യാപകന് പിന്തുണയേകി മദ്രസ കമ്മിറ്റി പരസ്യമായി രംഗത്തെത്തി. അറസ്റ്റുചെയ്യപ്പെട്ട മലയാളി അധ്യാപകന്‍ അബ്ദുള്‍ഖാദര്‍ യമനി തെറ്റുകാരനല്ലെന്നും മറ്റൊരു ജമാഅത്ത് കമ്മിറ്റിയുടെ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്നും ആരോപിച്ച് മദ്രസ കമ്മിറ്റി പത്രസമ്മേളനം നടത്തി.

പീഡനത്തിനിരയായി എന്ന കുട്ടിയുടെയും രക്ഷിതാക്കളുടെയും ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് മദ്രസ കമ്മിറ്റി സെക്രട്ടറി എം.എസ്.യൂസുഫ് പറഞ്ഞു. രാവിലെയും വൈകിട്ടും നടക്കുന്ന മദ്രസ ക്ലാസില്‍ 150 വീതം കുട്ടികളുണ്ട്. ഒരു വലിയ ഹാളിലാണ് ക്ലാസുകള്‍ നടക്കുന്നത്. കുട്ടിയെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് വേറൊരു കുട്ടിയും കണ്ടിട്ടില്ലെന്നും യൂസുഫ് പറഞ്ഞു. ആരോപണം സത്യമാണെങ്കില്‍ കുട്ടി എന്തുകൊണ്ടിത് മുമ്പു പറഞ്ഞില്ല എന്ന് യൂസുഫ് ചോദിച്ചു.

അതേസമയം, ഈ അധ്യാപകനെതിരെ മഞ്ചേശ്വരം, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇതേ സംഭവങ്ങള്‍ക്ക് കേസുള്ള കാര്യം പത്രപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ അത് തങ്ങള്‍ അന്വേഷിച്ചിട്ടില്ലെന്നും തങ്ങളുടെ മദ്രസയിലെ കാര്യം മാത്രമേ അറിയൂ എന്നുമായിരുന്നു മറുപടി. ഒടുവില്‍ മദ്രസയില്‍ ഒരു ആഭ്യന്തര അന്വേഷണം നടത്താമെന്ന നിലപാടില്‍ കമ്മിറ്റി എത്തി. മാത്രമല്ല, മദ്രസയില്‍ സി.സി.ടി.വി. സ്ഥാപിക്കാമെന്നും സമ്മതിച്ചു.

നേരത്തേ ജമാഅത്ത് കമ്മിറ്റിയുടെ നിലപാടിനെതിരെ ജനരോഷം ഉയര്‍ന്നിരുന്നു. പ്രതിയെ രക്ഷിക്കാനാണ് കമ്മിറ്റി ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. കുട്ടിയുടെ വീട്ടുകാര്‍ ആദ്യം ജമാഅത്ത് കമ്മിറ്റിക്കു പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിക്കാതിരുന്നപ്പോഴാണ് പോലീസില്‍ പരാതിപ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

മദ്രസ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്‍റഹിമാന്‍ അനേഗുണ്ടി, അബൂബക്കര്‍, എസ്.ഐ.ഖാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആറു വയസുകാരിയെ ലൈംഗിക പീഡത്തിന് വിധേയനാക്കിയ മദ്‌റസാധ്യാപകന്‍ അറസ്റ്റില്‍

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.