കണ്ണൂര്‍: ദുരൂഹ സാഹചര്യത്തില്‍ മൂന്ന് വര്‍ഷം മുമ്പ് കാണാതായ യുവാവിനെ റെയില്‍വേ
സ്റ്റേഷന് പരിസരത്ത് പോലീസ് കണ്ടെത്തി. മകനെ മറ്റൊരാള്‍ കൊലപ്പെടുത്തിയെന്ന് പിതാവ്
നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കെയാണ് കണ്ടെത്തിയത്. വയനാട് പയ്യമ്പള്ളി സ്വദേശി മണ്ണാറക്കോണം സജി കുമാറി (25)നെ യാണ് ശനിയാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കണ്ടെത്തിയത്.
ടൗണ്‍ എസ്.ഐ: കെ.പി.ടി. ജലീലിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്തപ്പോഴാണ് സജി കുമാറാണെന്ന് മനസിലായത്. രാജീവനടക്കം പലര്‍ക്കും വായ്പപണം തിരിച്ചു നല്‍കാനുണ്ടെന്നും അതിന് വഴി കാണാത്തതിനാല്‍ നാടുവിടുകയായിരുന്നുവെന്നും
സജികുമാര്‍ പോലീസിനോട് പറഞ്ഞു .ശനിയാഴ്ച ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.

ഐ.ടി.ഡിപ്ലോമ ഹോള്‍ഡറായ സജികുമാര്‍ ഹംബിള്‍ എന്ന യാളുടെ കീഴില്‍ കെട്ടിട നിര്‍മ്മാണ സൂപ്പര്‍ വൈസറായി ജോലി ചെയ്തുവരികയായിരുന്നു. മേലെചൊവ്വയിലെ സി.പി.രാജീവന്റെ വീട്ടില്‍ വാടകക്ക് താമസിച്ചുവരികയായിരുന്നു. 2010 ജൂലായ് 27ന് രാവിലെയാണ് കാണാതായത്. സജികുമാറിന്റെ പിതാവ് റോബിന്‍സണ്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്
കഴിഞ്ഞ നവംബര്‍ 15ന് റോബിന്‍സണ്‍ വീണ്ടുമൊരു പരാതി നല്കി. സജികുമാര്‍ വാടകക്ക് താമസിച്ചുവന്ന വീടിന്റെ ഉടമയായ രാജീവനില്‍ നിന്ന് 30,000രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു നല്കാത്തതിനാല് രാജീവന് തട്ടിക്കൊണ്ടുപോയി കൊന്നു തള്ളുകയായിരുന്നുവെന്നുമായിരുന്നു പരാതി.

രാജീവന്റെ വീടും പരിസരവും കിണറും പരിശോധിക്കണമൈന്നും പരാതിയില്‍ ആവശ്യപ്പെ
ട്ടിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തിലും സംഭവത്തെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ശനിയാഴ്ച രാവിലെ സജികുമാറിനോട് സാമ്യമുള്ള ഒരാള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്.
ട്ടിരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. പ്രത്യേക സ്ക്വാഡിന്റെ അന്വേഷണത്തിലും സംഭവത്തെ കുറിച്ച് സൂചന ലഭിച്ചിരുന്നില്ല. അതിനിടയിലാണ് ശനിയാഴ്ച രാവിലെ സജികുമാറിനോട് സാമ്യമുള്ള ഒരാള്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചത്.
ടൗണ്‍ എസ്.ഐ: കെ.പി.ടി. ജലീലിന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്തപ്പോഴാണ് സജി കുമാറാണെന്ന് മനസിലായത്. രാജീവനടക്കം പലര്‍ക്കും വായ്പപണം തിരിച്ചു നല്‍കാനുണ്ടെന്നും അതിന് വഴി കാണാത്തതിനാല്‍ നാടുവിടുകയായിരുന്നുവെന്നും
സജികുമാര്‍ പോലീസിനോട് പറഞ്ഞു .ശനിയാഴ്ച ഉച്ചക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Police, Case, Saji kumar
No comments:
Post a Comment