പരിയാരം: ഒന്നരവയസ്സുകാരി വിഴുങ്ങിയ പേന പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്തെടുത്തു. വ്യാഴാഴ്ച രാത്രി അഞ്ചരക്കണ്ടിയിലാണ് സംഭവം. മുതിര്‍ന്ന കുട്ടികള്‍ കിടക്കയില്‍ വച്ചിരുന്ന പേനയാണ് ഒന്നരവയസ്സുകാരി വായിലിട്ടത്.
ശബ്ദംകേട്ട് അച്ഛനമ്മമാര്‍ വന്നുനോക്കിയപ്പോള്‍ കുട്ടി അസ്വസ്തത കാണിക്കുന്നതാണ് കണ്ടത്. വായില്‍ കൈയിട്ട് നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ കുഞ്ഞ് രക്തം ഛര്‍ദ്ദിച്ചു. ഉടന്‍ കുഞ്ഞിനെയും കൂട്ടി ആസ്പത്രിയിലെത്തുകയായിരുന്നു. എക്‌സ്‌റേ പരിശോധനയില്‍ വയറിനകത്ത് എന്തോ കിടക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ട്യൂബ് കടത്തി നടത്തിയ പരിശോധനയില്‍ അന്നനാളത്തില്‍ പേന കണ്ടെത്തി.
തുടര്‍ന്ന് തൊണ്ടവഴി പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ ട്യൂബിറക്കി ഡോക്ടര്‍മാര്‍ പേനപുറത്തെടുത്തു. ബോള്‍പോയിന്റ് പേനയാണ് കുട്ടി വിഴുങ്ങിയത്. കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഇ.എന്‍.ടി. വിഭാഗം ഡോക്ടര്‍മാരായ രാജേഷ് കെ.പി., വിധു വി., ഡോ. ദീപക് എന്നിവര്‍ ചേര്‍ന്നാണ് പേന പുറത്തെടുത്തത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment