Latest News

അജ്മീര്‍ എറണാകുളം മരുസാഗര്‍ എക്‌സ്പ്രസിലെ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ


കാസര്‍കോട്: അജ്മീരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മരുസാഗര്‍ എക്‌സ്പ്രസ്സില്‍ ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് വിഷബാധ. 3 പേരുടെ നില ഗുരുതരം.

ശനിയാഴ്ച രാത്രി ഭക്ഷ്യവിഷബാധയുണ്ടായത്. മൂന്ന് ബോഗികളിലായി യാത്ര ചെയ്ത സ്ത്രീകളും വൃദ്ധരുമടക്കം അമ്പതിലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌

തീവണ്ടിയിലെ പാന്‍ട്രിയില്‍ നിന്നും വെജിററബിള്‍ ബിരിയാണിയും ഉപ്പ് മാവും കഴിച്ചവര്‍ക്കാണ് വയറിളക്കവും ചര്‍ദ്ദിയും അനുഭവെപ്പട്ടത്. വൈകുന്നേരം 3 മണിയോടെ യാത്രക്കാര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭപ്പെട്ടതിനാല്‍ റെയില്‍വേ ജീവനക്കാരെ വിവരമറിയിച്ചെങ്കിലും അവര്‍ യാത്രക്കാരോട് തട്ടിക്കയറിയാതായും യാത്രക്കാര്‍ മലബാര്‍ ഫ്‌ളാഷിനോട് പറഞ്ഞു. 

മംഗലാപുരത്തെത്തിയതോടെ കൂടുതല്‍ പേര്‍ അവശരായതിനെ തുടന്ന് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് അവശരായവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ തയ്യാറായത്. തുടര്‍ന്ന് രാത്രി കാസര്‍കോട്ട് റെയില്‍വേ സ്റ്റേഷനില്‍ അടിയന്തിര ചികിത്സയ്ക്കായി സൗകര്യമൊരുക്കുകയായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവശരായവരെ കാസര്‍കോട്ടെ വിവിധ ആശുപത്രിയിലേക്ക് മാററി.

കാസര്‍കോട്ടെ എല്ലാ ആംബുലന്‍സുകളും പ്രമുഖ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള മെഡിയക്കല്‍ സംഘവും എല്ലാവിധ സൗകര്യങ്ങളുമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തിലുളള ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ സംഭവമറിഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തിയിട്ടുണ്ട്.

മംഗലാപുരത്ത് നിന്ന് തന്നെ ഭക്ഷ്യവിഷബാധ അറിഞ്ഞയുടനെ പഴകിയ ഭക്ഷണം തീവണ്ടിയില്‍ നിന്നും പുറത്തേക്ക് കളഞ്ഞ് രക്ഷപ്പെടാനുളള ശ്രമവും കാറററിംങ്ങ് സര്‍വ്വീസ് നടത്തിവരുടെ ഭാഗത്തുണ്ടായി. ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ തടയുകയായിരുന്നു.

അതിനിടെ യാത്രക്കാര്‍ക്ക് നല്‍കിയത് പഴകിയ ഭക്ഷണമാണെന്ന് വ്യക്തമായിട്ടുണ്ട്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് യാത്രക്കാരും നാട്ടുകാരും റെയിവേയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത് ചെറിയതോതില്‍ സംഘര്‍ഷത്തിന് കാരണമായി.

കാഞ്ഞങ്ങാട് സ്വദേശിയായ അമീന്‍ (9), പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ്കുട്ടി, താനൂര്‍ സ്വദേശി നിസാര്‍ (25), പാട്ടണക്കാട് സ്വദേശിനി സാഹിറ (26), തിരൂരിലെ മിസ്‌രിയ, അങ്ങാടിപ്പുറത്തെ തിത്തുബി, വെന്നിയൂര്‍ സ്വദേശി മന്‍സൂര്‍ (27), വെന്നിയൂരിലെ ഗഫൂര്‍ (42), കുറ്റിപ്പുറത്തെ ഹാഷിം (37), ചേലക്കരയിലെ ഖദീജ (45), പട്ടിക്കാട്ടെ നഫീസ (32), വാണിമേലിലെ കുഞ്ഞുമൊയ്തീന്‍ (58), ചെറുപ്പളശ്ശേരിയിലെ ഖദീജ (55), പട്ടണക്കാട്ടെ നഫീസ (45), വിളയംകോട്ടെ കുഞ്ഞുമോന്‍, മലപ്പുറത്തെ കെ.സി അബൂബക്കര്‍, മണ്ണാര്‍ക്കാട്ടെ ഹംസ (45), എടവണ്ണയിലെ അബൂബക്കര്‍, ഹംസ, തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ട്രെയിനില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അജ്മീറിലേക്ക് പോകുന്നതിന് മലയാളികള്‍ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണ് മരുസാഗര്‍ എക്‌സ്പ്രസ്. പെരുന്നാളിന് അജ്മീരില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങുന്നവരാണ് ട്രെയിനില്‍ ഏറെയും.

സംഭവത്തില്‍ അടിയന്തിര അന്വേഷണം ഉണ്ടാവണമെന്ന് പി. കരുണാകരന്‍ എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം റെയിവേ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും കരുണാകരന്‍ എം.പി അറിയിച്ചു.
സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷന്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.















UPDATE
Photos: Media Creation

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.