Latest News

ബാവിക്കര റോഡ് തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന് കെ.ഡബ്ല്യു.എ

ബോവിക്കാനം: തകര്‍ന്നു താറുമാറായ റോഡ് നന്നാക്കണമെന്ന ആവശ്യത്തിനുമുന്നില്‍ കേരള വാട്ടര്‍ അതോറിറ്റി വീണ്ടും മഖം തിരിച്ചു. റോഡ് തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്നും ഇതില്‍ നാട്ടുകാര്‍ക്ക് അവകാശമില്ലെന്നുമാണ് കെ.ഡബ്ല്യു.എയുടെ വാദം. നാട്ടകാര്‍ക്ക് വേണമെങ്കില്‍ മറ്റു വഴികള്‍ നോക്കാമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

തകര്‍ന്നു കിടക്കുന്ന റോഡില്‍ ഗതാഗതം ദുസഹമായതോടെ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചപ്പോഴാണ് കെ.ഡബ്ല്യു.എ എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ നയം വ്യക്തമാക്കിയത്.
1970ല്‍ നിര്‍മ്മിച്ച റോഡ് കെ.ഡബ്ല്യു.എയുടെ പക്കലാണുള്ളത്. ഇത് നന്നാക്കാത്തത് കാരണം ബാവിക്കര പ്രദേശത്തേക്കുള്ള ഗതാഗത സൗകര്യം ദുസ്സഹമായിരിക്കുകയാണ്. റോഡ് നന്നാക്കുകയോ അല്ലെങ്കില്‍ പഞ്ചായത്തിനോ മറ്റു വകുപ്പുകള്‍ക്കോ വിട്ടുനല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ബാവിക്കര വലിയജമാഅത്ത് പള്ളി, മഖാം, ജി.എല്‍.പി സ്‌കൂള്‍, വലിയവീട് തറവാട്, അരമനപ്പടി ദേവസ്ഥാനം തുടങ്ങി നിരവധി പ്രധാനകേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ബാവിക്കരയിലേക്കുള്ള ഏക റോഡാണിത്. റോഡ് തകര്‍ന്നതുകാരണം ഇവിടേക്ക് വാഹനം സര്‍വ്വീസ് നടത്താന്‍ മടിക്കുന്നു. നിരവധി കുടുംബങ്ങള്‍ താസമിക്കുന്നുണ്ടെങ്കിലും ഒരു ബസ് മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. കെ.എസ്.ആര്‍.ടി.സി അടക്കമുള്ള ബസുകള്‍ അനുവദിക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ച് ട്രയല്‍ സര്‍വ്വീസ് നടത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പിന്തിരിഞ്ഞു.
റോഡ് നന്നാക്കാത്തതിനുപുറമെ ഇരുവശങ്ങളിലും കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ച് ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. കുത്തനെയുള്ള ഇറക്കമായതിനാല്‍ ഇവിടെ അപകടങ്ങളും പതിവാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകുന്നത് പതിവായതിനാല്‍ റോഡിന്റെ കുഴികള്‍ ആഴത്തിലുള്ളതാണ്.
റോഡ് നന്നാക്കുകയോ മറ്റു വകുപ്പുകള്‍ക്ക് വിട്ട് കൊടുക്കാന്‍ തയാറാവുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും മുഖം തിരിച്ചാല്‍ ജനകീയ പ്രക്ഷോഭം തുടങ്ങുമെന്നും ബാവിക്കരയില്‍ നിന്നുള്ള പമ്പിംഗ് തടയുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
ഇതുസംബന്ധിച്ച് ജലസേചന, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ഉദുമ, കാസര്‍കോട് എം.എല്‍.എമാര്‍, കെ.ഡബ്ല്യു.എ എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി.
ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് നാട്ടുകാരുടെ യോഗം അറിയിച്ചു.
എബി കുട്ടിയാനം, കലാം പള്ളിക്കാല്‍, അച്ചപ്പു, മൊയ്തീന്‍, ചാപ്പ, ഇഖ്ബാല്‍ മുണ്ടക്കാല്‍, ബഷീര്‍ കെ.കെ.പുറം, ഇഖ്ബാല്‍ കെ.കെ.പുറം, ശ്രീനേഷ് ബാവിക്കര സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.