ഉദുമ: സി.പി.ഐ.എം ഉദുമ ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമം. ഉദുമ -നാലാംവാതുക്കല്‍ ഹൈസ്‌കൂള്‍ റോഡിലെ എ.കെ.ജി മന്ദിരത്തിന് നേരെയാണ് ബുധനാഴ്ച രാത്രി അക്രമം ഉണ്ടായത്. ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ മുന്‍വശത്തുള്ള എട്ട് ജനല്‍ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു.
ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാംതവണയാണ് ഈ ഓഫീസിനു നേരെ അക്രമം നടക്കുന്നത്. ബേക്കല്‍ പോലീസ് കേസെടുത്തു. മുസ്ലിംലീഗ് നേതൃത്ത്വത്തിന്റെ ഒത്താശയോടെ ഒരുകൂട്ടം സാമൂഹ്യ വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ഉദുമ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
അക്രമത്തിലെ പ്രതികളെ പോലീസ് പിടികൂടിയാല്‍ ഉടനെ മുസ്ലീംലീഗ് ജില്ലാ നേതാക്കള്‍ ഇടപെട്ട് മോചിപ്പിക്കുന്നതാണ് അക്രമം വര്‍ദ്ധിക്കാന്‍ കാരണമാകുന്നത് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. . സമാധാന അന്തരീക്ഷമുള്ള ഉദുമ പ്രദേശത്ത് അക്രമം വ്യാപിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് ലോക്കല്‍ സെക്രട്ടറി എന്‍. വി. രാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Udma,


No comments:
Post a Comment