കാസര്‍കോട്: വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ഫോണിലേക്ക് സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി നല്‍കുന്ന മൊബൈല്‍ ഷോപ്പുടമ പോലീസ് പിടിയിലായി. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ എക്‌സ് എല്‍ മൊബൈല്‍ ഷോപ്പുടമ തളങ്കരയിലെ മുഹമ്മദ് സൂഫി(43)യെയാണ് കാസര്‍കോട് ടൗണ്‍ എസ്‌ഐ, ടി ഉത്തംദാസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം പോലീസ് മുഹമ്മദ് സൂഫിയുടെ മൊബൈല്‍ കടയില്‍ റെയ്ഡ് നടത്തുകയായിരുന്നു. ഇവിടെ നിന്നും അശ്ലീല രംഗങ്ങള്‍ നിറഞ്ഞ വീഡിയോകളും കമ്പ്യൂട്ടര്‍, സിപിയു, മോണിറ്റര്‍, കീബോര്‍ഡ്, മൗസ് എന്നിവയും പോലീസ് പിടിച്ചെടുത്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മൊബൈല്‍ ഫോണുകളിലും ചിപ്പുകളിലും അശ്ലീല രംഗങ്ങള്‍ നിറഞ്ഞ നീലച്ചിത്രങ്ങള്‍ മുഹമ്മദ് സൂഫി പകര്‍ത്തി നല്‍കുന്നതായി പരാതി ലഭിച്ചതോടെയാണ് ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയത്.
സ്ത്രീകളുടെ അഭിമാനത്തിന് ഹാനിവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാണ് മുഹമ്മദ് സൂഫിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൂഫിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment