Latest News

സലാം ഹാജി വധം: പിടിയിലായ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നു


തൃക്കരിപ്പൂര്‍: കഴിഞ്ഞദിവസം അലഹബാദില്‍ പിടിയിലായ തൃശൂര്‍ ചിറനെല്ലൂരിലെ സഹോദരന്മാരായ അസ്‌ക്കര്‍ (33), ശിഹാബ് (30) എന്നിവരെ റിമാന്റ് ചെയ്തു. മലപ്പുറം ചങ്ങരംകുളത്തെ അമീറാണ് (33) പോലീസ് കസ്റ്റഡിയിലുള്ളത്. ഇനി രണ്ടുപേര്‍ പോലീസ് പിടിയിലാകാനുണ്ട്.

കണ്ണൂര്‍ സ്വദേശി നിമിത്ത്, തൃശൂര്‍ സ്വദേശി സജീര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. കഴിഞ്ഞദിവസം പിടിയിലായ പ്രതികളെ വെള്ളിയാഴ്ച തൃശൂരില്‍ കൊണ്ടുപോയി തെളിവെടുത്തു. വീട്ടില്‍നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളില്‍ കേച്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച 28 ഗ്രാം സ്വര്‍ണം അന്വേഷണ സംഘം കണ്ടെടുത്തു. ഇവര്‍ ഉപയോഗിച്ചിരുന്ന ഹ്യൂണ്ടായി കാറും കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണാഭരണവും പണവും കൂടാതെ ഒരു ലാപ്‌ടോപ്പും രണ്ട് ആഡംബരവാച്ചും മൂന്ന് മൊബൈല്‍ ഫോണും എന്നിവയും കവര്‍ച്ച ചെയ്യപ്പെട്ടതായി അന്വേഷണത്തലവന്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. സി തമ്പാന്‍, നീലേശ്വരം സി ഐ. ടി എന്‍ സജീവന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഗസ്റ്റ് നാലിനാണ് സലാം ഹാജി കവര്‍ച്ചാസംഘത്തിന്റെ അക്രമത്തില്‍ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. സലാം ഹാജിയുടെ ബന്ധുക്കളായ നീലേശ്വരം ആനച്ചാലിലെ റമീസ്, നൗഷാദ്, ഇവര്‍ക്ക് കാര്‍ വാടകക്ക് കൊടുത്ത മുഹ്‌സിന്‍ എന്നിവരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.