Latest News

എസ്എഫ്‌ഐ ജില്ലാസെക്രട്ടറിക്കും ഓഫീസ് സെക്രട്ടറിക്കും വെട്ടേ​റ്റു

തിരുവനന്തപുരം: കേരള സർവകലാശാലാ സ്​റ്റുഡന്റ് സെന്ററിൽ മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ എസ്.എഫ്‌.ഐ ജില്ലാസെക്രട്ടറി എ.എം. അൻസാരി, ജില്ലാകമ്മി​റ്റിയംഗവും യൂണിയൻ ഓഫീസ് സെക്രട്ടറിയുമായ ജെറിൻ എന്നിവർക്ക് വെട്ടേ​റ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ജെറിന് തലയ്ക്കും അൻസാരിക്ക് കാലിനുമാണ് വെട്ടേ​റ്റത്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് മുഖംമൂടിധരിച്ച് ബൈക്കിലെത്തിയ എട്ടോളം പേരുടെ സംഘം ആക്രമണം നടത്തിയത്.

സ്​റ്റുഡന്റ്‌സ് സെന്ററിലേക്ക് ഇരച്ചുകയറിയ അക്രമിസംഘം ഓഫീസിലുണ്ടായിരുന്നവരെ വടിവാളും കമ്പിപ്പാരയുമുൾപ്പടെയുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷം ബൈക്കിൽതന്നെ സംഘം രക്ഷപെട്ടു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. എൻ.ഡി.എഫിന്റെ വിദ്യാർത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് പ്രവ‌ർത്തകരും എസ്.എഫ്.ഐക്കാരുമായി ഏതാനും ദിവസം മുൻപ് ചെറിയ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ചത്തെ ആക്രമണമെന്ന് പൊലീസ് പറയുന്നു.

സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ, സംസ്ഥാന കമ്മി​റ്റിയംഗം ആനവൂർ നാഗപ്പൻ, വിളപ്പിൽ ഏരിയാസെക്രട്ടറി പുത്തൻകടവിജയൻ, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ കെ എസ് സുനിൽകുമാർ എന്നിവർ രാത്രി ആശുപത്രിയിലെത്തി. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. സ്റ്റുഡന്റ്സ് സെന്ററിൽ കയറി ആക്രമണം നടത്തിയത് പ്രതിഷേധാർഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.