ആലപ്പുഴ: മലബാറിലെ പ്രമുഖ ഡോക്ടറായ അസ്ഥിരോഗവിദഗ്ധന്റെ മാതാവ് കൊട്ടാരസദൃശമായ വീട്ടില്‍ തിരിഞ്ഞുനോക്കാന്‍ ആളില്ലാതെ മരിച്ച് പുഴുവരിച്ചുകിടന്നത് ഒരുമാസം. മാവേലിക്കര ചെട്ടികുളങ്ങര അളകാപുരി സുമതി നായരാണ് (71) മരിച്ച് ഒരു മാസമായിട്ടും മരണവിവരം പുറംലോകമറിയാതെ വീടിനുള്ളില്‍ കിടന്ന് അഴുകിനശിച്ചത്.
മലപ്പുറം വളാഞ്ചേരി നിസാര്‍ ആശുപത്രിയിലെ ഡോ. സഞ്ജയ് നായരുടെ മാതാവാണു സുമതി നായര്‍. മകള്‍ സുധാപണിക്കര്‍, ഭര്‍ത്താവ് ഡോ. നാരായണ പണിക്കര്‍ക്കൊപ്പം വിദേശത്താണ്. പരേതനായ കെ ജെ നായരുടെ ഭാര്യയാണ്. നാട്ടിലെ സമ്പന്ന കുടുംബാംഗമായ ഇവരെ അളകാപുരി കുഞ്ഞമ്മ എന്നാണു വിളിച്ചിരുന്നത്.
മരിച്ച് ഒരു മാസത്തോളം പഴക്കമുള്ള ശരീരത്തില്‍ അസ്ഥി മാത്രമാണു ശേഷിക്കുന്നത്. ഉന്നതനിലയിലുള്ള മക്കള്‍ ഒരു മാസമായിട്ടും അമ്മയെ വിളിച്ചുനോക്കാത്തതും അന്വേഷിക്കാത്തതും നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. മകള്‍ നാട്ടില്‍ വരുമ്പോള്‍ പോലും അമ്മയോടൊപ്പം താമസിക്കാറില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞദീവസം വിവാഹം ക്ഷണിക്കാനെത്തിയ ബന്ധു വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു വീടിനുള്ളില്‍ മൃതദേഹം പുഴുവരിച്ചനിലയില്‍ കണെ്ടത്തിയത്. ജൂലൈ 25 മുതലുള്ള ദിനപത്രങ്ങള്‍ വീടിനു മുന്നില്‍ കുന്നുകൂടിക്കിടക്കുന്നുണ്ടായിരുന്നു. ബന്ധു നല്‍കിയ വിവരത്തെ തുടര്‍ന്നാണു നാട്ടുകാരും പോലിസും സ്ഥലത്തെത്തി അന്വേഷണം നടത്തിയത്. കൊട്ടാരസദൃശമായ വീടും പുരയിടവും വലിയ മതില്‍ കെട്ടി തിരിച്ചിരുന്നു. ഒറ്റയ്ക്കു താമസിക്കുന്ന സുമതി നായര്‍ക്ക് അയല്‍ക്കാരുമായി വലിയ ബന്ധമില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment