തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി യുഡിഎഫ് ബലികഴിക്കപ്പെടരുത്. മുഖ്യമന്ത്രി നാളെ രാജിവെച്ചാല്‍ യുഡിഎഫിലെ പ്രശ്‌നം തീരുമെന്നും റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പി.സി.ജോര്‍ജ്ജ്.
പട്ടാളത്തെ വിളിച്ച് സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ല. സോണിയാഗാന്ധിയുടെ അനുമതിയില്ലാതെ ദില്ലിക്ക് വിളിച്ച് ഉമ്മന്‍ചാണ്ടി ഘടകകക്ഷികളെ അപമാനിച്ചു. യു.ഡി.എഫ് ശിഥിലമാകുകയാണ്. ഇതിന്റെ ഭാഗമായാണ് മുസ്ലീം ലീഗ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചത്. പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പിന് ഞാനും പ്രത്യേകം കമ്മറ്റികളുണ്ടാക്കുന്നുണ്ട്.
ഉമ്മന്‍ചാണ്ടി മാറിയാല്‍ പ്രശ്‌നം തീരുമെന്ന എല്‍.ഡി.എഫിന്റെ അഭിപ്രായം നിസാരമല്ല. സമരം നേരിടാന്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം എത്രപേരുണ്ട്? കെ.പി.സി.സി.പ്രസിഡന്റിന്റേയോ മുസ്ലീം ലീഗിന്റേയോ പിന്തുണ ഇതിനുണ്ട്? പട്ടാളത്തെ ഉപയോഗിച്ച് കേരളത്തില്‍ ഭരിക്കാനാകില്ല.
സോണിയയുടെ അനുവാദമില്ലാതെയാണ് ദില്ലിക്ക് ഘടകകക്ഷി നേതാക്കളെ കൊണ്ടുപോകാന്‍ ശ്രമിച്ചത്. സോണിയ വിളിക്കാതെ എന്തിനാണ് ഉമ്മന്‍ചാണ്ടി ഘടകകക്ഷി നേതാക്കളെ കോണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അറിയില്ല. തങ്ങളേയും മാണി സാറിനേയും വരെ ഇങ്ങനെ ടിക്കറ്റെടുപ്പിച്ചു. ഘടകകക്ഷികളെ ഉമ്മന്‍ചാണ്ടി അപമാനിച്ചു. മാന്യന്മാരായതുകൊണ്ടാണ് ലീഗും മാണിയും പ്രതികരിക്കാത്തത്. ഉമ്മന്‍ചാണ്ടിക്ക് ചുറ്റുമുള്ള ജനപിന്തുണയില്ലാത്ത ഉപഗ്രഹങ്ങളാണ് പ്രശ്‌നം. ഈ ഉപഗ്രഹങ്ങള്‍ ഉമ്മന്‍ചാണ്ടിയെ മലീമസമാക്കുകയാണെന്നും പി.സി.ജോര്‍ജ്ജ്.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment