തൊടുപുഴ: തൊടുപുഴ: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിന് നേരെ ചീമുട്ടയേറ്. തൊടുപുഴയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പി സി ജോര്‍ജിന് നേരെ ചീമുട്ടയെറിഞ്ഞത്. അയ്യങ്കാളി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ചീമുട്ടകളും കൊടി കെട്ടിയ വടികളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോര്‍ജിന്റെ വാഹനത്തിന് നേരെ എറിയുകയായിരുന്നു.
പ്രതീഷേധത്തിനിടയില്‍ നിന്ന് വേഗത്തില്‍ കാര്‍ ഓടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ജോര്‍ജിന്റെ വാഹനത്തിന് നേരെ കലേറുമുണ്ടായി. കല്ലേറില്‍ വാഹനത്തിന്റെ പിന്നിലെ ചില്ല് തകര്‍ന്നു. ബീക്കണ്‍ ലൈറ്റും എറിഞ്ഞുടച്ചു.
കോണ്‍ഗ്രസിലെ എ വിഭാഗവും പോലീസും ചേര്‍ന്നാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതെന്ന് പി സി ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പോലിസ് എറിയാന്‍ സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment