ഉദുമ ഉദയമംഗലം റോഡില്‍ വെച്ച് രാത്രി 9 മണിയോടെയാണ് അപകടം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയി തിരിച്ച് ഉദുമയിലേക്ക് നടന്നു വരികയായിരുന്ന പ്രഭാകരനെ പാലക്കുന്ന് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 60 സി 3375 റിഡ്‌സ് കാര്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ 50 മീററര്‍ അകലെ തെറിച്ചു വീണ പ്രഭാകരനെ ഉടന്‍ തൊട്ടടുത്തുളള ഉദുമ നഴ്‌സിംങ്ങ് ഹോമിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴിയാണ് മരണം സംഭവിച്ചത്.
പരേതനായ കച്ചായി കുഞ്ഞിരാമന്റെ മകനാണ്. മാധവിയാണ് മാതാവ്.
കഴിഞ്ഞ 30 വര്‍ഷത്തോളമായി ഉദുമയില്‍ ടാക്‌സി ഡ്രൈവറായി പ്രവര്‍ത്തിച്ചു വരുന്ന പ്രഭാകരന്റെ ആകസ്മിക മരണം ഉദുമയെ ദു:ഖത്തിലാഴ്ത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment