ആലുവ: എടയാര്‍-ബിനാനിപുരം കമ്യൂണിറ്റി ഹാളില്‍ നടന്ന വിവാഹചടങ്ങിനിടെ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് വരന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. ഇരുപക്ഷത്തുമുള്ള എട്ടോളം പേര് ആശുപത്രിയിലായി. മാഞ്ഞാലി മാട്ടുപുറം സ്വദേശിയായ വരന്റെ സുഹൃത്തുക്കള്‍ നിക്കാഹ് നടക്കുമ്പോള്‍ പടക്കം പൊട്ടിച്ചതാണ് സംഘട്ടത്തിനിടയാക്കിയത്.
ബിനാനിപുരം സ്വദേശിനിയായ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും പടക്കം പൊട്ടിക്കരുതെന്ന് വിലക്കിയെങ്കിലും വരന്റെ തോഴന്മാര് കൂട്ടാക്കിയില്ല.
ബിനാനിപുരം സ്വദേശിനിയായ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും പടക്കം പൊട്ടിക്കരുതെന്ന് വിലക്കിയെങ്കിലും വരന്റെ തോഴന്മാര് കൂട്ടാക്കിയില്ല.
നിക്കാഹിന് പടക്കം പൊട്ടിക്കരുതെന്ന് മഹലില്‍ വിലക്കുണ്ടെന്ന് പടക്കം പൊട്ടിച്ചവരോട് നാട്ടുകാര്‍ പറഞ്ഞത് വകവയ്ക്കാതെ വീണ്ടും പൊട്ടിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ സംഘടിച്ച് വരന്റെ സുഹൃത്തുക്കളെ കൈകാര്യം ചെയ്യുകയായിരുന്നു.
പരിക്കേറ്റവരെ ആലുവയില്‍ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിനാനിപുരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment