കൊലയാളിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പം സംഘത്തിലുണ്ടായിരുന്ന ഏതാനും നേപ്പാള്‍ സ്വദേശികളെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സെയ്‌ലിയ്യയില്‍ വച്ച് അകന്ന ബന്ധുവിന് മര്‍ദ്ദനമേറ്റതായും അദ്ദേഹത്തെ കാണാനില്ലെന്നുമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് നേപ്പാള്‍ സ്വദേശി കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വയറിന് മാരകമായി പരിക്കേറ്റ ഷമീര്‍ ആശുപത്രിയിലേക്കുള്ള വഴിയിലാണ് മരിച്ചത്. സഹോദരന്‍ സലീമിന്റെയും ഏതാനും സുഹൃത്തുക്കളുടെയും മുമ്പില്‍വച്ചാണു കുത്തേറ്റത്.
അഞ്ചുവര്‍ഷമായി വര്‍ക്കേഴ്‌സ് എന്ന കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്ന ഷമീര്‍, അടുത്തയാഴ്ച നാട്ടില്‍ പോവാനിരിക്കുകയായിരുന്നു. ഒമ്പതുമാസം മുമ്പ് നാട്ടില്‍നിന്നു തിരികെയെത്തിയ അദ്ദേഹം വീടുനിര്‍മാണം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്കു പോവാനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കൊലപാതകത്തെക്കുറിച്ചു പോലിസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍.
ശരീഫയാണു ഭാര്യ. മകള്‍: നിദ ഫാത്തിമ. ദോഹയിലുള്ള സലീമിന് പുറമെ സിദ്ദീഖ് (ദുബയ്), മുഹമ്മദ് സാജിദ് (സൗദി), സാക്കിര്‍ (സൗദി), സറീന, സക്കീന എന്നീ സഹോദരങ്ങളുണ്ട്.
Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment