ബേക്കല്‍: തീരദേശ വികസന കോര്‍പറേഷന്‍ കോട്ടിക്കുളം- ബോക്കല്‍ - മലാംകുന്ന് എന്നീ പ്രദേശങ്ങളെ ഉള്‍പെടുത്തി ആരംഭിക്കുന്ന കോട്ടിക്കുളം മത്സ്യഗ്രാമം പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ ബേക്കലില്‍ ആരംഭിച്ചു.
ആദ്യഘട്ടമായി 2.6 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളി മേഖലകളില്‍ കുടിവെള്ളപദ്ധതി, ലൈബ്രറി, മൂത്രപ്പുര, ആസ്പത്രി സമുച്ചയം, ഹൈമാസ് ലൈറ്റ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമായുള്ള സര്‍വ്വേയാണ് കോട്ടിക്കുളം ബേക്കല്‍ പ്രദേശങ്ങളില്‍ തുടങ്ങിയത്.
കുടിവെള്ളപദ്ധതിക്ക് 1.30 കോടി രൂപയും ഹൈമാസ് ലൈറ്റിന് 40 ലക്ഷം രൂപയും ലൈബ്രറി കെട്ടിടത്തിന് 20 ലക്ഷവും പുസ്തകത്തിന് 5 ലക്ഷവും, അഞ്ച് മൂത്രപ്പുരയ്ക്കായി 25 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. ആശുപത്രി സമുച്ചയം പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മിക്കുന്നത്.
പ്രോജക്റ്റ് മാനേജര്‍ മാന്‍ട്രോ, അസിസ്റ്റന്റ് എന്‍ജിനിയര്‍മാര്‍, തീരദേശ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ അഡ്വ: യു.എസ്. ബാലന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കസ്തൂരി, വൈസ് പ്രസിഡന്റ് എ. ബാലകൃഷ്ണന്‍, പഞ്ചായത്തംഗം ശോഭ, സെക്രട്ടറി സുകുമാരന്‍, കരയോഗം പ്രസിഡന്റുമാരായ കെ.ജെ. കുഞ്ഞികൃഷ്ണന്‍, ഗംഗാധരന്‍ ബേക്കല്‍, സെക്രട്ടറി കെ. ശംഭു, സംസ്ഥാന കൗണ്‍സില്‍ അംഗം എ. ശംഭു, ക്ഷേത്ര സ്ഥാനികര്‍ തുടങ്ങിയവര്‍ സര്‍വ്വേയില്‍ സംബന്ധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment