തൃക്കരിപ്പൂര്‍: യു.ഡി.എഫ് ഭരിച്ചിരുന്ന വലിയപറമ്പ് പഞ്ചായത്തില്‍ സി.പി.എം. അധികാരത്തിലേറി. സി.പി.എമ്മിലെ പി.ശ്യാമളയാണ് പുതിയ പ്രസിഡന്റ്. സി പി എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ കെ.സിന്ധു പുറത്തായതിനെ തുടര്‍ന്നാണ് അധികാര മാറ്റം.
കോണ്‍ഗ്രസുകാരായ വനിതാ അംഗങ്ങള്‍ പ്രസിഡന്റ് പദം പങ്കിടണമെന്ന ധാരണ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ രണ്ടാമത്തെ ടേമില്‍ പ്രസിഡന്റ് ആകേണ്ടിയിരുന്ന മെട്ടമ്മല്‍ ബേബിക്ക് അവസരം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ കൂറുമാറിയ സാഹചര്യത്തിലാണ് സി.പി.എം.അവിശ്വാസ പ്രമേയം പാസായത്.
ചൊവ്വാഴ്ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി.സൗജത്തിനെ ആറിനെതിരെ ഏഴ് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശ്യാമളയെ തെരഞെടുക്കപ്പെട്ടത്. 13 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് ഏഴും സി പി എമ്മിന് ആറും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റായ ഉസ്മാന്‍ പാണ്ട്യാലക്കെതിരിലും സി പി എം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയെങ്കിലും അവിശ്വാസം നേരിടാതെ രാജിവെക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 16ന് നടക്കും. മൂന്ന് പതിറ്റാണ്ട് പിന്നിടുന്ന വലിയപറമ്പില്‍ നാലാം തവണയാണ് സി.പി.എം.അധികാരത്തില്‍ വരുന്നത്. പി ശ്യാമളയെ പ്രവര്‍ത്തകര്‍ ഹാരാര്‍പ്പണം ചെയ്തു സ്വീകരിച്ചു. സി.വി.കണ്ണന്‍ അധ്യക്ഷത വഹിച്ചു. വി.ശ്രീധരന്‍, സി.നാരായണന്‍, കുളങ്ങര രാമന്‍, പി.പ്രമോദ്, കെ.പി.ബാലന്‍, വി .വി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment