Latest News

ഷുക്കൂര്‍ വധക്കേസ്: വിചാരണ ഹൈകോടതി തടഞ്ഞു

കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ തലശേരി സെഷൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. തങ്ങൾക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.വി.രാജേഷ് എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് വി.കെ. മോഹനന്റേതാണ് ഉത്തരവ്.

രാജേഷിനെയും ജയരാജനെയും ആക്രമിച്ചതിലുള്ള പകപോക്കാൻ സി.പി.എം പ്രവർത്തകർ ലീഗ് പ്രവർത്തകനായ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പരിക്കേറ്റ ഇരുവരും കിടന്ന ആശുപത്രി മുറിയിൽ വച്ച് മറ്റൊരു പ്രതി ഷുക്കൂറിനെ വകവരുത്താൻ ഫോണിലൂടെ നർദ്ദേശം നൽകിയെന്നും ജയരാജനും രാജേഷും തടഞ്ഞില്ലെന്നുമാണ് ഇവർക്കെതിരായ കുറ്റം.
ഇതിനിടെ, രാജേഷും ജയരാജനും നൽകിയ ഹർജിയിൽ കക്ഷിചേരാൻ അനുമതി തേടി ഷുക്കൂറിന്റെ അമ്മ പി.സി. അത്തിക്ക ഹൈക്കോടതിയിൽ അപേക്ഷ നൽകി. പ്രതികൾക്ക് അർഹമായ ശിക്ഷ കിട്ടുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യം.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.