മലപ്പുറം: കരിപ്പൂര്‍ വിമാനത്താ വളത്തിലെത്തിയ യുഎഇ പൗരനെയും ഭാര്യയെയും എമിഗ്രേഷന്‍ വിഭാഗം ഷാര്‍ജയിലേക്കു തന്നെ മടക്കി അയച്ചു. ശനിയാഴ്ച രാവിലെ 5.15ന് എയര്‍ ഇന്ത്യയുടെ ഷാര്‍ജ വിമാനത്തിലെത്തിയ യുഎഇ പൗരന്‍ ഷേക്ക് അബ്ദുള്ള ഹമാദ് അലി സുല്‍ത്താന്‍ അല്‍ ഷാമിസിയെയും (35) ഭാര്യയെയുമാണ് തിരിച്ചയത്.
വിമാനത്താവളത്തിലെത്തിയ ഷേക്ക് അബ്ദുള്ള എമിഗ്രേഷന്‍ കൗണ്ടറില്‍ എത്തിയപ്പോള്‍ ഫോറിനേഴ്‌സ് കൗണ്ടറില്‍ പരിശോധനയ് ക്കായി വന്നു. എന്നാലിവിടെ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നു ഷേക്ക് അബ്ദുള്ളയോടും ഭാര്യയോടും മറ്റു യാത്രക്കാരുടെ ക്യൂവിലേക്കു മാറി നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇതേചൊല്ലി ഉദ്യോഗസ്ഥരുമായി ഇയാള്‍ വാക്കേറ്റമുണ്ടാക്കി. ഇതിനിടയിലാണ് ഷേക്ക് അബ്ദുള്ളയുടെ പാസ്‌പോര്‍ട്ട് പരിശോധിച്ച് ഇയാള്‍ക്കു പുറത്തിറങ്ങാന്‍ അനുമതി നിഷേധിച്ചത്.
ഷേക്ക് അബ്ദുള്ളയുടെ ഭാര്യക്കു അനുമതി നല്‍കിയെങ്കിലും ഇവര്‍ പുറത്തിറങ്ങാന്‍ തയാറായില്ല. തുടര്‍ന്ന് ഇവരെ വിമാനത്താവളത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. പകല്‍ മുഴുവന്‍ വിമാനത്താവളത്തിലിരുന്ന രണ്ടുപേരെയും രാത്രിയോടെ ഷാര്‍ജയിലേക്കു തന്നെ തിരിച്ചയച്ചു.

Keywords: Malappuram News, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment