മലപ്പുറം: അനാഥാലയത്തിലെ അന്തേവാസിയായ പതിനേഴുകാരിയെ യു.എ.ഇ പൗരനെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചു വിവിഹം കഴിപ്പിച്ചതായി പരാതി. മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ഥിനിയും മാതാവും മഞ്ചേരി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (ജുവനൈല്‍ ജസ്റ്റിസ്) ഇതു സംബന്ധിച്ച് പരാതി നല്‍കി.
കോഴിക്കോട് മുഖദാര്‍ സിയസ്കോ യതീംഖാന അധികൃതര്‍ക്കെതിരെയാണ് പെണ്‍കുട്ടിയും മാതാവും പരാതി നല്‍കിയിരിക്കുന്നത്. വിവാഹം നടന്നാല്‍ യതീംഖാനക്ക് ഗുണമുണ്ടാകുമെന്നും സമ്മതിച്ചില്ളെങ്കില്‍ സ്ഥാപനത്തില്‍ നിന്നും പുറത്താക്കുമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ജൂണ്‍ 13നായിരുന്നു യു.എ.ഇ പൗരനും ഇരുപത്തിയെട്ടുകാരനുമായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം 17 ദിവസത്തോളം വിവിധ റിസോര്‍ട്ടുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനി മൊഴി നല്‍കി. ജൂണ്‍ 30ന് ഇയാള്‍ ഇന്ത്യ വിട്ടതായും പെണ്‍കുട്ടി പറയുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ശെരീഫ് ഉള്ളത്ത്, കമ്മിറ്റി അംഗം അഡ്വ. നജ്മല്‍ ബാബു എന്നിവര്‍ വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തി. പരാതി മലപ്പുറം ഡി.വൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
ഉത്തരവാദിത്തം കുടുംബത്തിനെന്ന് സിയസ്കോ
കോഴിക്കോട്: സിയസ്കൊ ഗേള്‍സ് ഹോമിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ളെന്ന് സിയസ്കോ യതീംഖാന സെക്രട്ടറി അറിയിച്ചു.

ഗേള്‍സ് ഹോമില്‍ അനാഥകള്‍ കൂടാതെ അഗതികളും താമസിച്ചുവരുന്നുണ്ട്. കുട്ടികളുടെ താമസം, പഠനം തുടങ്ങി വിവാഹം വരെയാണ് ഇവരെ സംരക്ഷിക്കുന്നത്.
ഏത് വിവാഹവും ഇരു വീട്ടുകാരുടെയും സമ്മതത്തോടെയാണ് നടത്തിപോരുന്നത്. ഈ വിവാഹത്തിലും ഈ രീതി തന്നെയാണ് അനുവര്‍ത്തിച്ചത്. വധുവിന്‍െറ കുടുംബവും വരന്‍െറ കുടുംബവും നേരില്‍ ബന്ധപ്പെട്ടാണ് വിവാഹബന്ധം നിശ്ചയിച്ചത്. 13 വയസ്സുവരെ കേരളത്തില്‍ വളര്‍ന്ന വ്യക്തിയാണ് വരന്‍.
മലയാളിയായ മാതാവ് മുഖാന്തിരം വധു നേരിട്ട് വക്കാലത്ത് നല്‍കിയാണ് വിവാഹം നടത്തിയത്. വിവാഹം നടത്തുവാന്‍ സൗകര്യം ഒരുക്കുക മാത്രമാണ് യതീംഖാന ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment