ഹൃദയം വയറ്റിലായിരുന്നതുകൊണ്ടുതന്നെ ഹുവാങിന്റെ ഹൃദയത്തിന് നെഞ്ചിന്‍കൂടിന്റെ സുരക്ഷിതത്വമൊന്നുമുണ്ടായിരുന്നു. മറ്റ് കുട്ടികളെ പോലെ പുറത്തുപോയികളിക്കാനൊന്നും ഹുവാങിനെ മാതാപിതാക്കള്‍ അനുവദിച്ചിരുന്നുമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ അപൂര്‍വ്വ ശാരീരികാവസ്ഥ പുറം ലോകം അറിയാതിരിക്കാനാണ് ഹുവാങ് ശ്രമിച്ചത്.
എന്നാല്‍ ഈ വിവരം പരസ്യമായതോടെയാണ് ഹുവാങിന്റെ അരക്ഷിത ജീവിതത്തില്‍ വഴിത്തിരിവുണ്ടായത്. അദ്ദേഹത്തിന്റെ ഡോക്ടര്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് തന്റെ അപൂര്‍വ്വ രോഗിയെക്കുറിച്ച് വിവരിച്ച് നല്‍കിയത്. ഹുവാങിന്റെ അവസ്ഥയെക്കുറിച്ച് ചൈനയിലെ വിവിധ മാധ്യമങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടുവന്നു. ഒപ്പം 30000 ഡോളര്‍ ചെലവിട്ടാല്‍ ഈ യുവാവിന്റെ ഹൃദയത്തെ യഥാര്‍ഥ സ്ഥാനത്തേക്ക് മാറ്റാമെന്നും ഡോക്ടര്‍ അറിയിച്ചു.
ആറ് ദിവസം കൊണ്ട് 9800 ഡോളര്‍ ഹുവാങ്ങിന്റെ ശസ്ത്രിക്രിയക്കായി സംഭാവന ലഭിച്ചു. പേരുവെളിപ്പെടുത്താനാവാത്ത ഒരാള്‍ 24,500 ഡോളര്‍ ഒറ്റയടിക്ക് നല്‍കിയതോടെ ശാസ്ത്രക്രിയ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. 11 മണിക്കൂര്‍ നീണ്ടു നിന്ന അതീവ ഗുരുതരമായ ശസ്ത്രക്രിയ കഴിഞ്ഞ ഏപ്രിലിലാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ സ്വാഭാവിക ജീവിതം ഹൃദയപൂര്‍വ്വം നയിക്കുകയാണ് ഹുവാങ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment